Advertisment

സൂര്യാഘാതം തടയാം...

കോട്ടന്‍ വസ്ത്രങ്ങളും വെള്ളവും സൂര്യാഘാതം ചെറുക്കുന്ന രീതിയിലുള്ള ഭക്ഷണരീതിയും പ്രധാനമാണ്. 

New Update
44234335

കടുത്ത വേനലില്‍ നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നമാണ് സൂര്യാഘാതം. ഈ പ്രതിഭാസംകൊണ്ട് മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന്‍ തന്നെ അപകടത്തിലാകാറുണ്ട്. എന്നാല്‍, സൂര്യാഘാതത്തെ ചെറുക്കാന്‍ ചില വഴികളറിഞ്ഞാലോ....

Advertisment

ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ പുറത്തിറങ്ങാതിരിക്കുക. 

കോട്ടന്‍ വസ്ത്രങ്ങളും വെള്ളവും സൂര്യാഘാതം ചെറുക്കുന്ന രീതിയിലുള്ള ഭക്ഷണരീതിയും പ്രധാനമാണ്. 

സൂര്യാഘാതവും വേനല്‍ത്തളര്‍ച്ചയും മാറ്റാന്‍ പറ്റിയ ഒരു പ്രധാന ഭക്ഷണമാണ് വെള്ളരി. സൂര്യാഘാതം തടയാനും ശരീരത്തില്‍ ജലാംശം നില നിര്‍ത്താനും കരിക്കിന്‍ വെള്ളം ഉത്തമമാണ്. 

ആപ്പിളില്‍ 84% വെള്ളമടങ്ങിയിരിക്കുന്നു. വേനലില്‍ ഇതു കഴിക്കുന്നതു ഗുണം നല്‍കും. സൂര്യാഘാതത്തില്‍ നിന്നും രക്ഷപ്പെടാന്‍ തണ്ണിമത്തന്‍ സഹായിക്കും. 

വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ റാഡിഷ് വേനല്‍ സൂര്യനില്‍ നിന്നും ശരീരത്തെ കാക്കും. ലെറ്റൂസില്‍ 94 ശതമാനം വെള്ളമടങ്ങിയിട്ടുണ്ട്. ഇതില്‍ വൈറ്റമിന്‍ എയും ധാരാളമടങ്ങിയിട്ടുണ്ട്. സൂര്യാഘാതം തടയാന്‍ ലെറ്റൂസ് ഗുണം ചെയ്യും.

മസ്‌ക് മെലന്‍ ശരീരത്തിന്റെ ചൂടു മാറ്റാന്‍ ഏറെ നല്ലതാണ്. ഇതും വേനല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചെറുനാരങ്ങ വേനല്‍ത്തളര്‍ച്ചയകറ്റാനും സൂര്യാഘാതം തടയാനും ഏറെ നല്ലതാണ്. 

നാടന്‍ പാനീയമായ സംഭാരം ശരീരം തണുപ്പിച്ച് സൂര്യാഘാതത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഓറഞ്ച്, മൊസംബി തുടങ്ങി സിട്രസ് ഫലവര്‍ഗങ്ങള്‍ സൂര്യാഘാതം തടയുന്നതിനും ചര്‍മത്തെ തണുപ്പിക്കാനും നല്ലതാണ്. 

ശരീരത്തും മുഖത്തും 50 എസ്.പി.എഫുള്ള സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുന്നത് സണ്‍ ബേണ്‍സുണ്ടാകാതെ സംരക്ഷിക്കും. കൈനീളമുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. 

 

 

Advertisment