Advertisment

സെക്‌സിലേര്‍പ്പെടുമ്പോള്‍ ദമ്പതികള്‍  എന്തിന് നാണിക്കണം...?

പുരുഷനില്‍ വികാരം ഉണര്‍ത്തുന്നതിലും ഉത്തേജിപ്പിക്കുന്നതിലും സ്ത്രീയുടെ ലജ്ജയ്ക്ക് വലിയൊരു പങ്കുണ്ട്. 

New Update
67777

പങ്കാളികള്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ നാണിക്കേണ്ട ആവശ്യമുണ്ടോ...? സാധാരണ ഈ പ്രവണത കൂടുതലായും കണ്ടുവരുന്നത് സ്ത്രീകളിലാണ്. എന്നാല്‍, ചുരുക്കം ചില പുരുഷന്മാരിലും ലൈംഗികതയില്‍ ലജ്ജാശീലം കാണാറുണ്ട്. 

Advertisment

വിവാഹത്തിന്റെ ആദ്യ കാലങ്ങളില്‍ നാണം മിക്ക സ്ത്രീകളിലുമുണ്ടാകും. എന്നാല്‍, ഗര്‍ഭധാരണത്തോടെ ഇതിന് മാറ്റം വരാറുണ്ട്. പുരുഷനില്‍ വികാരം ഉണര്‍ത്തുന്നതിലും ഉത്തേജിപ്പിക്കുന്നതിലും സ്ത്രീയുടെ ലജ്ജയ്ക്ക് വലിയൊരു പങ്കുണ്ട്. 

എന്നാല്‍, വിവാഹ ബന്ധം നാളുകള്‍ കഴിഞ്ഞിട്ടും നാണം മാറ്റാതിരിക്കുന്നത് പുരുഷമാര്‍ക്ക് വെറുപ്പുളവാക്കാനിടയാകും. 
സ്ത്രീകള്‍ സംഭോഗത്തില്‍ പുരുഷനെപ്പോലെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. സ്ത്രീ-പുരുഷബന്ധത്തെ ദൃഢമാക്കാന്‍ നാണത്തിനുള്ള കഴിവ് വളരെ വലുതാണ്. 

ലൈംഗികതയെക്കുറിച്ചുള്ള അറിവുകള്‍ പങ്കാളികള്‍ തമ്മില്‍ പങ്കു വയ്ക്കുന്നതും മധുര സംസാരങ്ങളും, വസ്ത്രധാരണ രീതികളും, മാനസിക ഉല്ലാസവും അത്യാവശ്യമാണ്. ലൈഗികതയെക്കുറിച്ചുള്ള അറിവില്ലായ്മയും നാണത്തിന് കാരണമാകാം. പങ്കാളികള്‍ തമ്മില്‍ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്നതിലൂടെയൊക്കെ ഇത്തരം പ്രവണതകള്‍ പരിഹരിക്കാനാകും. 

 

Advertisment