Advertisment

കണ്ണിന് താഴെ കറുപ്പുനിറം മാറുന്നേയില്ലേ..? മാറ്റാം ഈസിയായി...

സൗന്ദര്യ സംരക്ഷണത്തിന് തടസമായി നില്‍ക്കുന്ന ഈ വില്ലനെ തുരത്താന്‍ തണ്ണിമത്തന്‍ തന്നെ ധാരാളം. 

New Update
6777888

നല്ല സ്‌റ്റൈലായി ഒരുങ്ങി ചെല്ലുമ്പോഴായിരിക്കും മറ്റുള്ളവരുടെ ചോദ്യം...കണ്ണിനു താഴെയെന്താ കുറുപ്പു നിറം, ഉറക്കമൊന്നുമില്ലേ...എന്ന ചോദ്യം... ഇത് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. എത്ര മേക്കപ്പിട്ടാലും അതൊരു അഭംഗിയായി തന്നെ നില്‍ക്കുകയും ചെയ്യും. സൗന്ദര്യ സംരക്ഷണത്തിന് തടസമായി നില്‍ക്കുന്ന ഈ വില്ലനെ തുരത്താന്‍ തണ്ണിമത്തന്‍ തന്നെ ധാരാളം. 

Advertisment

എങ്ങനെ ചെയ്യാമെന്ന് നോക്കാം... 

തണ്ണിമത്തന്‍ അരിഞ്ഞിട്ട് അരിച്ചൊടി അതില്‍ ചേര്‍ത്ത് ഇവയിലേക്ക് നാരങ്ങ നീര് പിഴിഞ്ഞിട്ട് ഇവ മിക്‌സ് ചെയ്ത് നന്നായി കുഴച്ചെടുക്കുക. ഇതിന്റെ വെള്ളത്തിനനുസരിച്ച് അരിപ്പൊടി ചേര്‍ക്കാം.

രാത്രി കിടക്കുന്നതിന് മുമ്പാണ് ഇത് തേക്കേണ്ടത്. ഏകദേശം അരമണിക്കൂര്‍ അല്ലെങ്കില്‍ 20 മിനിട്ട് കഴിയുമ്പോള്‍ കഴുകി കളയാം. കണ്ണിന് കുളിര്‍മ കിട്ടുകയെന്നത് പ്രധാന ഘടകമാണ്. ഇതിന് ഏറ്റവും അനുയോജ്യമാണ് തണ്ണിമത്തന്‍.

ഒരാഴ്ച ഫ്രിഡ്ജില്‍ സൂക്ഷിച്ചൊക്കെ നമുക്കിത് എല്ലാ ദിവസവും ഉപയോഗിക്കാം. കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറി മുഖത്തും കണ്ണുകളിലുമുണ്ടാകുന്ന വ്യത്യാസം അനുഭവിച്ചറിയാന്‍ സാധിക്കും.

 

Advertisment