ചേന ഇഷ്ടമാണ്... പക്ഷെ, ചൊറിയുമോന്ന് പേടിയാണോ...?

ചേന ചെത്തി കഴിയുമ്പോള്‍ നമ്മുടെ കൈ ചൊറിയുന്നത് ചേനയിട്ട വെള്ളം തിളയ്ക്കുമ്പോള്‍ തന്നെ  പൂര്‍ണമായും മാറും.

New Update
chena news 4667

കാര്‍ബോഹൈഡ്രേറ്റ്, വിറ്റമിന്‍ സി, വിറ്റമിന്‍ ബി, പൊട്ടാസ്യം, മഗ്നീഷ്യം, അയേണ്‍ എന്നിവയുടെ കലവറയാണ് ചേന. ദഹന സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ചേന നല്ലതാണ്. അതുപോലെ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ചേന നല്ലതാണ്. ചേന കൊണ്ടുള്ള വിഭവങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. 

Advertisment

ഇതൊക്കെയാണേലും ചേന എടുക്കാന്‍ പോലും പലര്‍ക്കും ഭയമാണ്. കാരണം ചൊറിലുമെന്നുള്ളതുകൊണ്ടു തന്നെ. ചേനയുടെ തൊലി കളയുമ്പോഴാണ് പലര്‍ക്കും കൈ ചൊറിയാറുള്ളത്. കൈകള്‍ ചൊറിയാന്‍ തുടങ്ങിയാല്‍ ചിലര്‍ക്ക് കൈ തടിച്ച് പൊന്തുകയും ചെയ്യും. ചിലര്‍ക്ക് ചേന നന്നാക്കുമ്പോള്‍ മാത്രമല്ല, ചേന നന്നായി വേവിക്കാതെ കഴിച്ചാലും ദേഹം ചൊറിയും.  ഇതിന്റെ പ്രധാന കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം ഓക്സലേറ്റ് ക്രിസ്റ്റല്‍സാണ്. 

ചേന ചെത്തി കഴിയുമ്പോള്‍ നമ്മുടെ കൈ ചൊറിയുന്നത് ചേനയിട്ട വെള്ളം തിളയ്ക്കുമ്പോള്‍ തന്നെ  പൂര്‍ണമായും മാറും. എന്നാല്‍, ചൊറിച്ചില്‍ ഭയന്ന് ചേനയെടുക്കാന്‍ ഭയക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. കൈകളില്‍ വെള്ളം പറ്റിയിട്ടുണ്ടെങ്കില്‍ നന്നായി തുടച്ച് വെളിച്ചെണ്ണ കൈകളില്‍ പുരട്ടി ചേന മുറിക്കാം.  ചേന നുറുക്കി പാത്രത്തിലാക്കി കഴുകാനിടാം. കഴുകുന്ന വെള്ളം കൈകളിലായാലും ചൊറിയുന്നവരുണ്ട്. എന്നാല്‍, ചേന ഒരു അരിപ്പയിലിട്ട് നന്നായി കഴുകിയെടുത്താല്‍ ചൊറിയാതിരിക്കും. 

ചേനയുടെ തൊലി ചെത്തുമ്പോഴും അരിയുമ്പോഴും കുറച്ച് ഉപ്പ് വിതറി കൊടുത്താല്‍ ചൊറിച്ചില്‍ മാറും. ചേന നന്നാക്കുന്നതിന് മുമ്പായി കുറച്ച് വെള്ളത്തില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് മിക്സ് ചെയ്ത് ആ വെള്ളത്തില്‍ കൈകള്‍ കഴുകിയിട്ട് ചേന നന്നാക്കുന്നത് ചൊറിച്ചില്‍ വരാതിരിക്കാന്‍ സഹായമാണ്. ചേന നന്നാക്കുമ്പോള്‍ കൈകള്‍ ചൊറിഞ്ഞാല്‍ ഈ വെള്ളത്തില്‍ കൈകള്‍ മുക്കി വയ്ക്കുന്നതും ചൊറിച്ചില്‍ മാറ്റും. 

ചേന നന്നാക്കുന്നതിന് മുമ്പും നന്നാക്കിയ ശേഷം ചൊറിയുന്നതിനു പരിഹാരമായി കൈകളില്‍  നാരങ്ങനീര് പുരട്ടിയാല്‍ കൈകള്‍ ചൊറിയാതിരിക്കും. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സിയ്ക്ക് ബ്ലീച്ചിംഗ് ഇഫക്ട് ഉള്ളതിനാലാണ് കൈകളിലെ ചൊറിച്ചില്‍ മാറുന്നത്. ചിലര്‍ക്ക് ചേന കഴിക്കുമ്പോള്‍ നാവിലും തൊണ്ടയിലും ചൊറിച്ചിലുമുണ്ടാകാറുണ്ട്. അപ്പോള്‍ മോരും വെള്ളമോ മഞ്ഞള്‍പ്പൊടിയോ കഴിക്കുന്നത് ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.

Advertisment