/sathyam/media/media_files/2025/08/29/9be631e6-cee0-488e-b2cd-96a3b256537a-2025-08-29-15-36-29.jpg)
തുമ്പയ്ക്ക് ഔഷധപരമായി ധാരാളം ഉപയോഗങ്ങളുണ്ട്. തേള്‍ വിഷ ശമനത്തിനും, പ്രസവാനന്തര ശുശ്രൂഷക്കും, കഫക്കെട്ട്, തലവേദന, വയറുവേദന, വിരശല്യം എന്നിവയ്ക്കും തുമ്പ ഉപയോഗിക്കുന്നു. അത്തപ്പൂക്കളത്തിലും, മരണാനന്തര ക്രിയകളിലും പൂവായി ഉപയോഗിക്കുന്നതിനൊപ്പം ഓണക്കാലത്ത് പൂവട ഉണ്ടാക്കാനും തുമ്പ ഉപയോഗിക്കുന്നു.
വിഷശമനം
തേള്‍ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചു പുരട്ടുന്നത് വിഷാംശം കുറയ്ക്കാന്‍ സഹായിക്കും.
പ്രസവാനന്തര പരിചരണം
പ്രസവാനന്തരം തുമ്പയിലയിട്ട വെള്ളം തിളപ്പിച്ച് കുളിക്കുന്നത് അണുബാധ ഒഴിവാക്കാനും ശരീരശുദ്ധിക്കും നല്ലതാണെന്ന് പറയപ്പെടുന്നു.
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍
കുട്ടികളിലെ വിരശല്യത്തിനും, വയറുവേദനയ്ക്കും തുമ്പയില ഉപയോഗിക്കാറുണ്ട്. തുമ്പ നീരില്‍ തേന്‍ ചേര്‍ത്തും കഴിക്കാറുണ്ട്.
കഫക്കെട്ടും തലവേദനയും
തുമ്പയിലയും മഞ്ഞളും ചേര്‍ത്ത വെള്ളം കുടിക്കുന്നത് ജലദോഷത്തിനും കഫക്കെട്ടിനും നല്ലതാണ്. തുമ്പനീര് ദിവസവും കുടിക്കുന്നത് കഫക്കെട്ട് മാറാന്‍ സഹായിക്കും.
കണ്ണിലെ അസുഖങ്ങള്‍
തുമ്പയിലയുടെ നീര് കണ്ണിലൊഴിക്കുന്നത് നേത്രരോഗങ്ങള്‍ക്കും കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും നല്ലതാണെന്ന് പറയപ്പെടുന്നു.
അലര്‍ജി
തുമ്പ ഇട്ട എണ്ണ തലയില്‍ തേക്കുന്നത് അലര്‍ജിക്കും കഫക്കെട്ടിനും ശമനം നല്‍കും.
പനി
തുമ്പയിലയും തുളസിയും ശര്‍ക്കരയും ചേര്‍ത്ത മിശ്രിതം പനിക്ക് നല്ലതാണ്.
ആയുര്‍വേദത്തില്‍ ദ്രോണദുര്‍വാധി തൈലത്തിലെ ഒരു പ്രധാന ചേരുവയാണ് തുമ്പ.