New Update
/sathyam/media/media_files/2026/03/08/curry-leaves-2026-03-08-17-07-43.jpg)
കറിവേപ്പിലയിലെ നാരുകള്‍ ദഹനത്തെ മെച്ചപ്പെടുത്താനും ഗ്യാസ്, വയറു വീര്‍ക്കുക, മലബന്ധം എന്നിവയെ തടയാനും സഹായിക്കുന്നു. കറിവേപ്പില ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും കൊഴുപ്പ് നിയന്ത്രിക്കാനും സഹായിക്കും.
Advertisment
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഉപാപചയം വര്‍ദ്ധിപ്പിക്കാനും കറിവേപ്പില സഹായിക്കുന്നു, ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ ഉപകരിക്കും. വിറ്റാമിന്‍ ബി, സി, ഇ എന്നിവയുടെ ഉറവിടമായ കറിവേപ്പില ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കാഴ്ചശക്തി മെച്ചപ്പെടുത്താനും തിമിരം പോലുള്ള രോഗങ്ങളെ തടയാനും ഇത് സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറം തള്ളാനും കരളിന്റെ പ്രവര്‍ത്തനത്തെ സഹായിക്കാനും ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ കറിവേപ്പില ഗുണം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us