ചര്‍മ്മ രോഗങ്ങളെ ചെറുക്കാന്‍ തുളസി

തുളസിയിലയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. 

New Update
tulsi-vivah-planting-for-prosperity

പനി, ജലദോഷം, ചുമ എന്നിവ ശമിപ്പിക്കാന്‍ തുളസിയില ചവയ്ക്കുന്നത് സഹായിക്കും. തൊണ്ടവേദനയുള്ളവര്‍ തുളസിയിലയിട്ട് വെള്ളം തിളപ്പിച്ച് ആ നീര് കവിള്‍കൊള്ളുന്നത് നല്ലതാണ്. തുളസിയിലയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. 

Advertisment

രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും തുളസി സഹായിക്കും. പ്രാണികളുടെ കടിയേറ്റ ഭാഗത്ത് തുളസി നീര് പുരട്ടുന്നത് ഫലപ്രദമാണ്. കൂടാതെ, ലൂക്കോഡെര്‍മ പോലുള്ള ചര്‍മ്മ രോഗങ്ങളെ ചെറുക്കാനും ഇത് സഹായിക്കും.

Advertisment