/sathyam/media/media_files/2025/09/16/78284a6c-6205-44c5-9584-c637f49e2ae0-2025-09-16-11-13-21.jpg)
ചിലരുടെ കാലുകളിലും തുടകളിലുമായി ചര്‍മ്മത്തിന് പുറത്തേക്കായി ഞരമ്പുകള്‍ കെട്ടുപിണഞ്ഞ് കിടക്കുന്നത് കാണാറുണ്ട്. ഇതൊരുപക്ഷേ ഡീപ് വെയിന്‍ ത്രോംബോസിസ് ലക്ഷണമായി വരാം. ഇത് ചിലപ്പോഴെങ്കിലും സീരിയസ് രോഗങ്ങളിലേയ്ക്ക് ഇത് വഴിയൊരുക്കും. ഇത്തരം പ്രശ്നങ്ങള്‍ തുടക്കത്തിലേ ചികിത്സ തേടണം.
രക്തം കട്ട പിടിച്ചുകിടക്കുന്നതാണ് ഇത്തരത്തില്‍ പുറത്തേക്ക് കാണുന്നത്. ഞരമ്പിനകത്ത് രക്തം കട്ടയായി കിടക്കുന്ന അവസ്ഥയാണ് ഡീപ് വെയിന്‍ ത്രോംബോസിസ്. ഒന്നോ അതിലധികമോ ഞരമ്പുകളില്‍ ഇത് സംഭവിക്കാം. പ്രത്യേകിച്ച് കാലുകളില്‍.
ദീര്‍ഘനേരം അനക്കമില്ലാതെ ഒരേ രീതിയില്‍ ശരീരം വയ്ക്കുന്നത്, മണിക്കൂറുകളോളം ഒരേ ഘടനയില്‍ നിന്ന് ജോലി ചെയ്യുന്നത്, ദോഷകരമായ രീതിയില്‍ ഉറങ്ങുന്നത്, എല്ലാം ഡീപ് വെയിന്‍ ത്രോംബോസിസ് കാരണമായേക്കാം. ശരീരത്തില്‍ പരിക്കുകളോ മറ്റോ സംഭവിക്കുന്ന സാഹചര്യത്തില്‍ രക്തം കട്ട പിടിക്കുന്നത് നല്ലതാണ്. അതുപോലെ ചലനമില്ലാത്ത അവസ്ഥയില്‍ രക്തം കട്ട പിടിച്ച് ശരീരത്തിലെവിടെയെങ്കിലും കിടപ്പുണ്ടെങ്കില്‍ അതും അപകടകരമാണ്.
കട്ട പിടിച്ചുകിടക്കുന്ന രക്തം പൊട്ടുകയും അത് ശ്വാസകോശത്തിലേക്കോ തലച്ചോറിലേക്കോ നീങ്ങുകയും ചെയ്യുന്നതോടെ പെട്ടെന്നുള്ള മരണം സംഭവിക്കാം. ലക്ഷണങ്ങളിലൂടെ ഡിവിടി മനസിലാക്കാന്‍ നമുക്ക് സാധിക്കും. അത്തരത്തിലൊരു പ്രധാന ലക്ഷണമാണ് കാലില്‍ ഞരമ്പുകള്‍ കെട്ടുപിണഞ്ഞ് കിടക്കുന്നത്.
ഞരമ്പുകള്‍ പിണഞ്ഞു കിടക്കുന്നയിടങ്ങളില്‍ അസാധാരണമായ മാര്‍ദ്ദവം, കുത്തുന്നത് പോലുള്ള വേദന, വീക്കം എന്നിവ കണ്ടാല്‍ ചികിത്സ തേടുക. ഞരമ്പുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നത് പോലെ കാണപ്പെടുന്നതും ഡിവിടിയുടെ ലക്ഷണമാകാം.