നേത്രരോഗങ്ങള്‍, അര്‍ശസ്, പൈല്‍സ് മാറാന്‍ മുയല്‍ചെവി

ഇതിന്റെ ഇലകള്‍ക്ക് മുയലിന്റെ ചെവിയോട് സാമ്യമുള്ളതുകൊണ്ടാണ് ഈ പേര് വന്നത്. 

New Update
6a6ad6d5-9cae-4503-a691-d613a5a54f04

മുയല്‍ചെവി ഇലയ്ക്ക് പനി, ചുമ, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, നേത്രരോഗങ്ങള്‍, അര്‍ശസ് തുടങ്ങിയ പല അസുഖങ്ങള്‍ക്കും ഔഷധഗുണങ്ങളുണ്ട്. തൊണ്ടവേദന, ടോണ്‍സിലൈറ്റിസ് എന്നിവയ്ക്ക് ഇത് ഉത്തമമാണ്. വാത, കഫ ദോഷങ്ങളെ ശമിപ്പിക്കാനും കരളിനും ദഹനവ്യവസ്ഥയ്ക്കും ഉത്തേജനം നല്‍കാനും മുയല്‍ചെവി സഹായിക്കുന്നു. ഇതിന്റെ ഇലകള്‍ക്ക് മുയലിന്റെ ചെവിയോട് സാമ്യമുള്ളതുകൊണ്ടാണ് ഈ പേര് വന്നത്. 

Advertisment

>> തൊണ്ട രോഗങ്ങള്‍: തൊണ്ടവേദന, ടോണ്‍സിലൈറ്റിസ് എന്നിവയ്ക്ക് മുയല്‍ചെവി ഇല ഉപ്പ് ചേര്‍ത്ത് പുരട്ടുന്നത് ഫലപ്രദമാണ്.

>> നേത്രരോഗങ്ങള്‍: ഇലയുടെ നീര് കണ്ണില്‍ ഇറ്റിച്ചാല്‍ നേത്രകുളിര്‍മ്മ ലഭിക്കുകയും പല നേത്രരോഗങ്ങളും ശമിക്കുകയും ചെയ്യും.

>> ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍: കുടലിലെ വിരകളെ അകറ്റാനും ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഇത് സഹായിക്കുന്നു.

>> പനി, ചുമ, ശ്വാസകോശ രോഗങ്ങള്‍: പനി, ചുമ, ബ്രോങ്കൈറ്റിസ് തുടങ്ങിയവയ്ക്ക് മുയല്‍ചെവി നീര് ഉപയോഗിക്കാം.

>> പൈല്‍സ്: ഇലകള്‍ അരച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്തസ്രാവത്തോടെയുള്ള അര്‍ശസ് സുഖപ്പെടും.

>> അലര്‍ജി: അലര്‍ജിക്ക് ഒരു പ്രതിവിധിയായും ഇതിനെ ഉപയോഗിക്കുന്നു.
വേദനയും നീരും: ശരീരവേദനയ്ക്കും ചതവിനും ഇത് ഗുണം ചെയ്യും.

>> കുടല്‍ വിരകള്‍: ചെടിയുടെ നീര് ദിവസേന കഴിക്കുന്നത് കുടല്‍ വിരകളെ നശിപ്പിക്കും.

Advertisment