New Update
/sathyam/media/media_files/2026/02/03/1294743-wasp-2026-02-03-14-35-35.jpg)
കുളവി (കടന്നല്‍) കുത്തിയാല്‍ കുത്തിയ ഭാഗത്ത് അതിന്റെ കൊമ്പ് (മുള്ള്) കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍, അത് ശ്രദ്ധയോടെ പുറത്തെടുത്ത് കളയുക.
Advertisment
നീരും വേദനയും കുറയ്ക്കാന്‍ കടന്നല്‍ കുത്തിയ ഭാഗത്ത് ഐസ് വയ്ക്കുക. തുളസി ഇലയോ ശംഖുപുഷ്പത്തിന്റെ ഇലകളോ കൈയ്യില്‍ കിട്ടിയാല്‍ അവ അരച്ച് കുത്തേറ്റ ഭാഗത്ത് പുരട്ടാം. ശരീരത്തില്‍ ധാരാളം കുത്തുകള്‍ ഏല്‍ക്കുകയാണെങ്കില്‍, ശ്വസനപ്രക്രിയയും ഹൃദയമിടിപ്പും കൃത്യമായി നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
ഒന്നോ അതിലധികമോ കുത്തുകള്‍ ഏല്‍ക്കുമ്പോള്‍, പ്രത്യേകിച്ച് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തണം. ശരീരമാസകലം നീരും ചൊറിച്ചിലും ഉണ്ടാകുകയാണെങ്കില്‍ വൈദ്യസഹായം തേടുന്നത് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us