Advertisment

സമ്മര്‍ദ്ധം, ലഹരി ഉപയോഗം;  ശാരീരിക ബന്ധത്തിനിടെ കൂടുതല്‍  മരണപ്പെടുന്നത് പുരുഷന്മാര്‍...

സെക്സിനിടയില്‍ പങ്കാളികളില്‍ ഒരാള്‍ മരണപ്പെടുന്ന സാഹചര്യവുമുണ്ടാകാറുണ്ട്

New Update
666644

 

Advertisment

ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ലൈംഗികതയ്ക്കുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുക, പ്രതിരോധശേഷി മെച്ചപ്പെടുത്തുക, നല്ല ഉറക്കം എന്നിവയുള്‍പ്പെടെ സെക്‌സിലൂടെ ലഭിക്കാറുണ്ട്. എന്നാല്‍, സെക്സിനിടയില്‍ പങ്കാളികളില്‍ ഒരാള്‍ മരണപ്പെടുന്ന സാഹചര്യവുമുണ്ടാകാറുണ്ട്. എന്നാല്‍, ഇതില്‍ കൂടുതലും മരിക്കുന്നത് പുരുഷന്മാരാണ്. 

സെക്‌സിനിടെ പെട്ടെന്ന് മരിക്കുന്ന കേസുകള്‍ 0.6 ശതമാനം മാത്രമാണെന്നാണ് പഠനങ്ങള്‍. മിക്ക കേസുകളിലും സമ്മര്‍ദ്ദം അല്ലെങ്കില്‍ ലഹരി മരുന്നുകളുടെ ഉപയോഗം മൂലമാണ്. ഇതില്‍ത്തന്നെ കൂടുതലും മരിക്കുന്നത് പുരുഷന്മാരാണ്. ഏറ്റവും സാധാരണമായ കാരണം ഹൃദയാഘാതമാണ്. 

മിക്ക കേസുകളിലും, ലൈംഗിക പ്രവര്‍ത്തനത്തിനിടെയുള്ള ശാരീരിക സമ്മര്‍ദ്ദമാണ് കാരണം. കൊക്കെയ്ന്‍ പോലുള്ള നിയമവിരുദ്ധ മരുന്നുകള്‍ ഉപയോഗിച്ചാലും ഈ പ്രശ്‌നമുണ്ടാകാം. മധ്യവയസ്‌കരായ പുരുഷന്മാരില്‍ മാത്രമല്ല, യുവാക്കളിലുമുണ്ട് ഈ കാരണങ്ങള്‍. 'അയോര്‍ട്ടിക് ഡിസെക്ഷന്‍' ആണ് രണ്ടാമത്തെ മരണകാരണം (12 ശതമാനം). മറ്റൊരു കാരണം ഹൃദയപേശികളെ ബാധിക്കുന്ന 'കാര്‍ഡിയോമയോപ്പതി' എന്ന രോഗാവസ്ഥയാണ്.

ആളുകള്‍ക്ക് പ്രായമാകുമ്പോള്‍ പെട്ടെന്നുള്ള ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 33 വര്‍ഷത്തിനിടെ 32,000 പെട്ടെന്നുള്ള മരണങ്ങള്‍ ജര്‍മ്മനിയില്‍ നിന്നുള്ള ഫോറന്‍സിക് പോസ്റ്റ്മോര്‍ട്ടം പഠനത്തില്‍ 0.2% കേസുകളും ലൈംഗിക പ്രവര്‍ത്തനത്തിനിടയിലാണ് സംഭവിച്ചതെന്ന് കണ്ടെത്തി. പെട്ടെന്നുള്ള മരണം സംഭവിക്കുന്നത് കൂടുതലും പുരുഷന്മാരിലാണ് (ശരാശരി പ്രായം 59 വയസ്സ്), ഏറ്റവും സാധാരണമായ കാരണം ഹൃദയാഘാതമാണ്. ഇത് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നും അറിയപ്പെടുന്നു. 

ഈ അവസ്ഥകളുള്ള ചെറുപ്പക്കാര്‍ ലൈംഗിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അപകടസാധ്യതയെക്കുറിച്ച് അവരുടെ കാര്‍ഡിയോളജിസ്റ്റിന്റെ ഉപദേശം തേടണം. എന്നിരുന്നാലും, ഈ പഠനങ്ങളിലെ കുറഞ്ഞ മരണനിരക്ക് സൂചിപ്പിക്കുന്നത് അപകടസാധ്യത വളരെ കുറവാണെന്നാണ്.

 

Advertisment