ഉപ്പൂറ്റി വിണ്ടു കീറുന്നതിന് കാരണങ്ങള്‍ ഇതാണ്..

ചില വൈറ്റമിനുകളുടെ കുറവ് ഉപ്പുറ്റി വിണ്ടു കീറുന്നതിന് കാരണമാകും.

New Update
95997a2c-1adc-4fa8-9861-e1ebc458e9df

ഉപ്പൂറ്റി വിണ്ടു കീറുന്നതിന് കാരണങ്ങള്‍ പലതാണ്. പ്രധാന കാരണം വൃത്തിയില്ലായ്മ തന്നെയാണ്. ഉപയോഗിയ്ക്കുന്ന ചെരിപ്പുകള്‍ കാലിന് പാകമുള്ളതാകണം. ഇതു പോലെ സോക്സും വൃത്തിയുള്ളതാകണം. ചെറിയ മുറിവുകള്‍ കാലില്‍ വന്നാല്‍ ഇത് ഇന്‍ഫെക്ഷനിലേയ്ക്ക് വരെ നയിക്കും. 

Advertisment

രാത്രി കിടക്കാന്‍ നേരത്ത് ഇളം ചൂടുവെള്ളത്തില്‍ അല്‍പം ഷാംപൂ ഇട്ട് കാല്‍ ഇതില്‍ ഇറക്കി വച്ച് പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് വൃത്തിയാക്കാം. അല്‍പം വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. അല്ലെങ്കില്‍ ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ പുരട്ടാം.

ചില വൈറ്റമിനുകളുടെ കുറവ് ഉപ്പുറ്റി വിണ്ടു കീറുന്നതിന് കാരണമാകും. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവയെല്ലാം നല്ലതാണ്. ഇവ അടങ്ങിയ ഭക്ഷണം കഴിക്കാം. ഒമേഗ 3 ഓയിലുകള്‍ നല്ലതാണ്. നട്സ്, മത്സ്യം എന്നിവയെല്ലാം നല്ലതാണ്.

ചില രോഗങ്ങള്‍ ഇതിന് കാരണമാകാം. പ്രമേഹം, കൊളസ്ട്രോള്‍ പോലുളള പ്രശ്നങ്ങള്‍ ഇതു പോലെ ഹീലിലെ വിണ്ടുപൊട്ടലിന് കാരണമാകുന്നു. 

കട്ടിയുള്ള ചര്‍മമെങ്കില്‍ ഇതു പോലെ കാല്‍ വിണ്ടു കീറാന്‍ കാരണമാകുന്നു. തൈറോയ്ഡ്, രക്തക്കുറവ്, കാത്സ്യക്കുറവ്, പ്രമേഹം എന്നിവയെല്ലാം ഇതിന് കാരണമാകും. ആഴ്ചയില്‍ ഒരു തവണയെങ്കിലും കാല്‍ കൃത്യമായി വൃത്തിയാക്കണം. 

Advertisment