/sathyam/media/media_files/2025/08/30/e9aec9d6-b24f-457b-9a51-8862f087120c-1-2025-08-30-18-27-07.jpg)
ശംഖുപുഷ്പം മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും, മുടികൊഴിച്ചില്‍ കുറയ്ക്കാനും നരയെ തടയാനും ഇത് ഉപയോഗിക്കാം. ഇത് മുടി തഴച്ചുവളരാന്‍ സഹായിക്കുന്ന ഒരു പ്രതിവിധി കൂടിയാണ്.
ശംഖുപുഷ്പം പൂക്കള്‍ ഇട്ട് തിളപ്പിച്ച വെള്ളം മുടിയില്‍ പുരട്ടുന്നത് മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും മുടിക്ക് തിളക്കം നല്‍കാനും സഹായിക്കും. ഈ വെള്ളം ഒരു ഡ്രിങ്ക് പോലെ ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിലേക്ക് നാരങ്ങാനീര് ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.
ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
ഇത് പ്രായമാകുന്നത് തടയുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കും.
രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവയെ നിയന്ത്രിക്കാനും ശംഖുപുഷ്പം ഉപയോഗിക്കാം.