/sathyam/media/media_files/2025/10/22/31606b9c-2d1b-4094-928e-47ac6f40f885-1-2025-10-22-16-29-06.jpg)
ഞാലിപ്പൂവന്‍ വാഴപ്പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിന്‍ സിയും ഇരുമ്പും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അനീമിയ പോലുള്ള രോഗങ്ങളെ തടയുകയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ജലദോഷം, പനി എന്നിവയെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കും.
ഇതില്‍ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, വിറ്റാമിന്‍, കാത്സ്യം എന്നിവ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഞാലിപ്പൂവന്‍ വാഴപ്പഴത്തിന് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.
ഇത് മലബന്ധം ഒഴിവാക്കാനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. പൊട്ടാസ്യവും മഗ്നീഷ്യം അടങ്ങിയതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.
കാത്സ്യം, ഫോസ്ഫറസ്, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അസ്ഥിക്ഷയത്തെ ചെറുക്കാന്‍ സഹായിക്കും. വാഴപ്പഴം അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരുവും മറ്റ് പാടുകളും കുറയും. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും.