സെക്‌സ് കുറഞ്ഞാല്‍ പുരുഷലിംഗത്തിന്റെ വലിപ്പം കുറയുമെന്ന് പഠനം

രതിയിലേര്‍പ്പെടുമ്പോള്‍ ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകള്‍ ആരോഗ്യത്തിനു ഗുണകരമാണ്.

New Update
fe590b5a-c993-48a7-91b3-d532d49b21d7

സത്രീ-പുരുഷ ബന്ധത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ് സെക്‌സ്. സെക്‌സ് ആനന്ദകരം മാത്രമല്ല, ആരോഗ്യകരവുമാണ്. പങ്കാളിയുമായി നല്ല ലൈംഗികബന്ധമാണ് ഉള്ളതെങ്കില്‍ നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സെക്‌സ് ചെയ്യുന്നതിന്റെ കാലയളവ് വര്‍ധിച്ചാല്‍ പുരുഷലിംഗത്തിന്റെ വലിപ്പം കുറയാനും ഉദ്ധാരണശേഷി നഷ്ടപ്പെടാന്‍വരെ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

Advertisment

രതിയിലേര്‍പ്പെടുമ്പോള്‍ ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകള്‍ ആരോഗ്യത്തിനു ഗുണകരമാണ്. ആരോഗ്യഗുണങ്ങള്‍ ഉള്ളതു പോലെ സെക്‌സിന്റെ കുറവു പല പ്രശ്‌നങ്ങളും വരുത്തിവയ്ക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ചും പുരുഷന്മാരില്‍. ലൈംഗികതയുടെ  കുറവ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തില്‍ ഡിപ്രഷന്‍, ടെന്‍ഷന്‍, സ്‌ട്രെസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കും. 

പുരുഷന്മാരെ ബാധിക്കുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് സെക്‌സ്. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും 15 മിനിറ്റു നേരം രതിക്രീഡയില്‍ ഏര്‍പ്പെടണം. മറ്റേതു വ്യായാമം ഇല്ലെങ്കിലും സെക്‌സ് പുരുഷന്മാര്‍ക്കു നല്ലൊരു വ്യായാമമാണ്. ഏറെ ഇടവേളകളുള്ള സെക്‌സ് പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇടയ്ക്കിടെയുള്ള സെക്‌സ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ പരിഹാരമായി നിര്‍ദേശിക്കാറുണ്ട് ആരോഗ്യവിദഗ്ധര്‍. പുരുഷ അവയവത്തിന്റെ വലിപ്പം കുറയാനും സെക്‌സിന്റെ കുറവ് ഇടവരുരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisment