അലുമിനിയം ഫോയിലില്‍ എന്തുകൊണ്ട് മരുന്ന് പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നു.. അറിയാമോ...?

അലുമിനിയം ഫോയില്‍ ആണ് പാക്കിംഗിനായി കമ്പനികള്‍ ഉപയോഗിക്കുന്നത്.

New Update
OIP

ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍, മരുന്നുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതില്‍ പാക്കിംഗ് മെറ്റീരിയല്‍ പ്രധാന പങ്കുവഹിക്കുന്നു. മലിനീകരണം, മരുന്നുകള്‍ കേടുകൂടാതെ സൂക്ഷിക്കുക, കൃത്രിമത്വം തടയുക ഇതെല്ലാം മരുന്നു വ്യവസായത്തിലെ ചില വെല്ലുവിളികളാണ്. 

Advertisment

അലുമിനിയം ഫോയില്‍ ആണ് പാക്കിംഗിനായി കമ്പനികള്‍ ഉപയോഗിക്കുന്നത്. പാരിസ്ഥിതിക ഘടകങ്ങളില്‍നിന്നും മനുഷ്യസമ്പര്‍ക്കത്തില്‍നിന്നും മരുന്നുകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ പായ്ക്കിംഗില്‍ എന്തെങ്കിലും പാളിച്ച സംഭിച്ചാല്‍ വലിയ അപകട സാധ്യതകള്‍ ക്ഷണിച്ചുവരുത്തും. 

അലൂമിനിയം പാക്കിംഗ് എന്തുകൊണ്ട് അനുയോജ്യം?

അസാധാരണമായ ഗുണങ്ങളാല്‍ മെഡിസിന്‍ പാക്കിംഗിന് അനുയോജ്യമായ വസ്തുവാണ് അലുമിനിയം. അലുമിനിയം ഫോയില്‍ പാക്കിംഗ് മരുന്നുകള്‍ കേടാകുന്നതില്‍നിന്നു സംരക്ഷണം നല്‍കുന്നു. ഈര്‍പ്പം, താപനില എന്നിവയിലെ ഏറ്റക്കുറച്ചിലുകളെ ചെറുക്കാന്‍ കഴിയും. 

ഇതൊക്കെയാണ് വിവിധ മരുന്നുകളുടെ പാക്കിംഗിനായി അലുമിനിയം തെരഞ്ഞെടുക്കാന്‍ കന്പനികളെ പ്രേരിപ്പിക്കുന്നത്. അള്‍ട്രാവയലറ്റ് ലൈറ്റ്, നീരാവി, എണ്ണകള്‍, കൊഴുപ്പുകള്‍, ഓക്‌സിജന്‍, സൂക്ഷ്മാണുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്തുന്നു. ഇതു മരുന്നുകളുടെ സമഗ്രത നിലനിര്‍ത്തുന്നതില്‍ നിര്‍ണായകഘടകമായും വര്‍ത്തിക്കുന്നു.

Advertisment