അലര്‍ജി, ദഹനക്കേട്; പപ്പായയില്‍ ഈ ദോഷങ്ങള്‍

പപ്പായ അമിതമായി കഴിച്ചാല്‍ വയറുവേദന, അതിസാരം, ദഹനക്കേട് എന്നിവ ഉണ്ടാവാം.

New Update
w-1280,h-720,format-jpg,imgid-01hm701msrd4fvms5k4a3cs37v,imgname-fotojet--1-

പപ്പായ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചേക്കാം. ഇത് കാരണം, ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത്) ഉള്ളവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാം. 

Advertisment

ചിലരില്‍ പപ്പായ അലര്‍ജിക്ക് കാരണമാകും. ഇതില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം കാരണം ചൊറിച്ചില്‍, ചര്‍മ്മത്തില്‍ തിണര്‍പ്പ്, വീക്കം, തലകറക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പപ്പായ അമിതമായി കഴിച്ചാല്‍ വയറുവേദന, അതിസാരം, ദഹനക്കേട് എന്നിവ ഉണ്ടാവാം. ലാറ്റക്‌സ് വയറിലെ ആവരണത്തിന് അസ്വസ്ഥത ഉണ്ടാക്കാം. 

ഗര്‍ഭിണികള്‍, പ്രത്യേകിച്ച് ആദ്യ മാസങ്ങളില്‍, പച്ച പപ്പായ കഴിക്കുന്നത് ഒഴിവാക്കണം. ഇതിലെ ലാറ്റക്‌സ് ഗര്‍ഭാശയ സങ്കോചത്തിന് കാരണമാകുകയും ഇത് ഗര്‍ഭം അലസലിന് വരെ കാരണമാവുകയും ചെയ്യാം. 

Advertisment