ആരോഗ്യമുള്ള മുടിക്ക് ഇവ ഒഴിവാക്കരുതേ...

നീളമുള്ള ആരോഗ്യമുള്ള മുടിക്കായി ഈ ഭക്ഷണങ്ങള്‍ കഴിക്കാം.

New Update
5477

അമിത സമ്മര്‍ദ്ദം, ഹോര്‍മോണുകള്‍, എന്നതു പോലെ നിങ്ങളുടെ ഭക്ഷണക്രമം മുടി വളര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നീളമുള്ള ആരോഗ്യമുള്ള മുടിക്കായി ഈ ഭക്ഷണങ്ങള്‍ കഴിക്കാം.

Advertisment

മത്തങ്ങ വിത്തുകള്‍ സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇത് ആരോഗ്യമുള്ള തലമുടി ഉണ്ടാകാന്‍ സഹായിക്കും. മുടിയില്‍ ജലാംശം നിലനിര്‍ത്തുകയും പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

5345

ചീരയില മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇരുമ്പ്, കാത്സ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ കൂടുതലായി അടങ്ങിയ ഈ ഇലക്കറികള്‍ തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നു. 

ആയുര്‍വേദത്തില്‍ മുടി കൊഴിച്ചിലിനും അകാല നരയ്ക്കും ചികിത്സയായി കറുത്ത എള്ള് ഉപയോഗിക്കുന്നു. ഇരുമ്പ്, കാത്സ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ ബി 1, ശക്തമായ ആന്റിഓക്സിഡന്റുകള്‍ എന്നിവയെല്ലാം അവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

35555

എല്ല് സൂപ്പ് ബോണ്‍ ബ്രൂത്ത് ഒരു പോഷക സാന്ദ്രമായ മിശ്രിതമാണ്. ഇത് വീഗന്‍ അല്ലെങ്കിലും മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. കൊളാജന്‍, ജെലാറ്റിന്‍, മഗ്‌നീഷ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കള്‍. പ്രോലിന്‍, ഗ്ലൈസിന്‍ പോലുള്ള അമിനോ ആസിഡുകള്‍ എന്നിവയെല്ലാം ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.