/sathyam/media/media_files/2025/09/14/07ebf12f-b9ae-46ee-83f4-86bdf3f21a3a-2025-09-14-15-31-54.jpg)
ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാനും കഴിയും മോണരോഗങ്ങളും പല്ലുവേദനയും അകറ്റാനും തലവേദനയ്ക്ക് പരിഹാരം കാണാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കരളിനെ സംരക്ഷിക്കാനും കരയാമ്പൂ ഉപയോഗിക്കുന്നു.
ദഹനസംബന്ധമായ ഗുണങ്ങള്‍
ഭക്ഷണശേഷം ഗ്രാമ്പൂ ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ആമാശയത്തിലെ ആസിഡിന്റെ അളവ് സന്തുലിതമാക്കുകയും ചെയ്യുന്നു.
ആസിഡ് റിഫ്‌ലക്‌സും നെഞ്ചെരിച്ചിലും തടയാന്‍ സഹായിക്കുന്നു, ഇത് അന്നനാളത്തിലെ പ്രകോപനം കുറയ്ക്കുന്നു.
വായുക്ഷോഭം, വയറുവേദന എന്നിവയ്ക്ക് ഇത് ഗുണകരമാണ്.
പ്രതിരോധശേഷിയും അണുബാധയും
രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ശ്വേത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കുന്നു. മോണരോഗങ്ങളെ തടയാനും രോഗാണുക്കളുടെ വളര്‍ച്ചയെ നിയന്ത്രിക്കാനും കഴിയും.
വേദന സംഹാരി
പല്ലുവേദന അകറ്റാന്‍ സഹായിക്കുന്നു. പാര്‍ശ്വഫലങ്ങളില്ലാത്ത വേദന സംഹാരിയായി ഉപയോഗിക്കാം. തലവേദന സുഖപ്പെടുത്താനും സഹായിക്കുന്നു.
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു, കരളിന് സംരക്ഷണം നല്‍കുന്നു, സ്‌ട്രെസ് അകറ്റാനും ഞരമ്പുകളെ ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും. മുറിവുകള്‍ ഉണക്കാന്‍ സഹായിക്കുന്ന ആന്റിസെപ്റ്റിക് ഗുണങ്ങളുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us