കണ്ണില്‍ വിരകള്‍; കാരണങ്ങള്‍

ഇത്തരം വിരകള്‍ കണ്ണില്‍ വരുന്നത് വളരെ അപൂര്‍വ്വമാണെങ്കിലും, അവ കാഴ്ചശക്തിയെ ബാധിക്കാം, ചികിത്സിച്ചില്ലെങ്കില്‍ അന്ധത വരെ ഉണ്ടാകാം. 

New Update
l-intro-1686605042

കണ്ണിലുണ്ടാകുന്ന വിരകളെ സാധാരണയായി ടോക്‌സോകാരിയാസിസ് പോലുള്ള അണുബാധകളിലൂടെയാണ് വരുന്നത്. ഇത്തരം വിരകള്‍ കണ്ണില്‍ വരുന്നത് വളരെ അപൂര്‍വ്വമാണെങ്കിലും, അവ കാഴ്ചശക്തിയെ ബാധിക്കാം, ചികിത്സിച്ചില്ലെങ്കില്‍ അന്ധത വരെ ഉണ്ടാകാം. 

Advertisment

നായ്ക്കളുടെയും പൂച്ചകളുടെയും കുടലില്‍ വസിക്കുന്ന വൃത്താകൃതിയിലുള്ള വിരകളാണ് ടോക്‌സോകാരിയാസിസ് ഉണ്ടാക്കുന്നത്. ഈ വിരകളുടെ മുട്ട മണ്ണില്‍ കാണാം. മലിനമായ മണ്ണ് വഴി വിരകളുടെ മുട്ട അകത്തുപോകുമ്പോള്‍ അണുബാധ ഉണ്ടാകുന്നു.

കണ്ണിലെ വിരകളെ കണ്ടെത്താന്‍ ഫണ്ടസ് പരിശോധന, ഇലക്ട്രോറെറ്റിനോഗ്രഫി, ഒക്യുലാര്‍ കോഹറന്‍സ് ടോമോഗ്രഫി, സ്‌കാനിംഗ് ലേസര്‍ ഒഫ്താല്‍മോസ്‌കോപ്പി തുടങ്ങിയ പരിശോധനകള്‍ നടത്താറുണ്ട്. സെറം ഇസിനോഫീലിയ ടെസ്റ്റ് വഴിയും വിരകളെ തിരിച്ചറിയാന്‍ സഹായിക്കും.

Advertisment