തലയില്‍ ചൊറിച്ചില്‍; പല കാരണങ്ങള്‍

ചില ഹെയര്‍ ഡൈകള്‍, ഷാംപൂ, മറ്റ് ഹെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയോടുള്ള അലര്‍ജി തലയോട്ടിയില്‍ ചൊറിച്ചിലിന് കാരണമാവാം.

New Update
itchyscalp

തലയില്‍ ചൊറിച്ചിലിന് പല കാരണങ്ങളുണ്ടാകാം. താരന്‍, തലയോട്ടിയിലെ അലര്‍ജി, പേന്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍, വരണ്ട ചര്‍മ്മം എന്നിവയെല്ലാം ഇതിന് കാരണമാവാം. 

Advertisment

താരന്‍ (സെബോര്‍ഹോയിക് ഡെര്‍മറ്റൈറ്റിസ്) തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്ന ഒരു സാധാരണ കാരണമാണ്. ഇത് തലയോട്ടിയില്‍ ചര്‍മ്മം അടര്‍ന്ന് വരാനും ചൊറിച്ചില്‍ ഉണ്ടാക്കാനും കാരണമാകുന്നു. 

ചില ഹെയര്‍ ഡൈകള്‍, ഷാംപൂ, മറ്റ് ഹെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയോടുള്ള അലര്‍ജി തലയോട്ടിയില്‍ ചൊറിച്ചിലിന് കാരണമാവാം. ഇത് ചര്‍മ്മത്തില്‍ ചുവപ്പ്, വീക്കം, ചൊറിച്ചില്‍ എന്നിവ ഉണ്ടാക്കുന്നു. 

തലയില്‍ പേന്‍ വരുന്നത് ചൊറിച്ചിലിന് ഒരു പ്രധാന കാരണമാണ്. പേന്‍ മുട്ടയിട്ട് പെരുകുമ്പോള്‍ അത് തലയോട്ടിയില്‍ അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാക്കുന്നു. തലയോട്ടിയില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകുമ്പോള്‍ അത് ചൊറിച്ചില്‍, ചുവപ്പ്, താരന്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നു. ഇതിനെ റിംഗ് വേം എന്നും പറയാറുണ്ട്. 

വരണ്ട ചര്‍മ്മം തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്ന മറ്റൊരു കാരണമാണ്. ഇത് പലപ്പോഴും ശൈത്യകാലത്ത് അനുഭവപ്പെടുന്നു. എക്‌സിമ, സോറിയാസിസ് തുടങ്ങിയ ചര്‍മ്മ രോഗങ്ങള്‍ തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാക്കാം.

Advertisment