New Update
/sathyam/media/media_files/2025/08/28/oip-2025-08-28-14-22-40.jpg)
ഏമ്പക്കത്തിന് കാരണമാകുന്ന ഗ്യാസ്‌ട്രോ സംബന്ധമായ ആമാശയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇഞ്ചി ഏറ്റവും ഫലപ്രദമാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി, വേദനസംഹാരി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇതിന് ഓക്കാനം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങളെ എളുപ്പത്തില്‍ പരിഹരിക്കാനാകും.
Advertisment
ഇഞ്ചി ഒരു ചെറിയ കഷണമെടുത്ത് തൊലി കളഞ്ഞ ശേഷം ചവയ്ക്കുക എന്നതാണ് ഏമ്പക്കം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. അഥവാ ഇഞ്ചി നേരിട്ട് വായിലിട്ട് ചവയ്ക്കുമ്പോള്‍ ഉള്ള ശക്തമായ രുചി ഇഷ്ടമല്ലെങ്കില്‍, ഇഞ്ചി ചേര്‍ത്ത് തയ്യാറാക്കിയ ഒരു കപ്പ് ചായ കുടിക്കുന്നത് പരിശീലിക്കാം. ഒരു നാരങ്ങയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കാന്‍ ശ്രമിക്കുക.