Advertisment

തണ്ണിമത്തന്‍കുരു തുപ്പരുതേ; ബെസ്റ്റാണ്...

തണ്ണിമത്തന്റെ കുരു ഉപ്പ് വിതറി വറുത്ത് കഴിക്കുന്നതാണ് ഉത്തമം. 

New Update
43543555

നേല്‍കാല വിപണിയിലെ പ്രധാനിയായ തണ്ണിമത്തന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍, തണ്ണിമത്തന്‍ കഴിക്കുന്നതിനിടെ കുരു തുപ്പിക്കളയുകയാണ് പതിവ്. എന്നാല്‍ ഇവയുടെ പോഷക ഗുണങ്ങളും വളരെയേറെയാണ്. തണ്ണിമത്തന്റെ കുരു ഉപ്പ് വിതറി വറുത്ത് കഴിക്കുന്നതാണ് ഉത്തമം. 

Advertisment

തണ്ണിമത്തന്റെ കുരുവില്‍ സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൈക്രോന്യൂട്രിയന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധ ശേഷി കൂട്ടാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും സാധിക്കും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരംക്ഷിക്കാനും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കുരു ദഹനവും സുഗമമാക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും ഡയറ്റില്‍ തണ്ണിമത്തന്‍ കുരു ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും ഉപകരിക്കും.

വിറ്റാമിന്‍ എ,സി എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും തണ്ണിമത്തന്‍ കുരു ബെസ്റ്റാണ്. ആരോഗ്യകരമായ ഫാറ്റി ആസിഡുകളും തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യാനും ഇത് ഗുണം ചെയ്യും. 

 

Advertisment