ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടോ..?

നെഞ്ചുവേദന, ചുണ്ടുകള്‍ നീലനിറമാകുക, തലകറക്കം എന്നിവയുണ്ടെങ്കില്‍ ഉടന്‍ തന്നെ ആംബുലന്‍സിനെ വിളിക്കുക

New Update
98e7a09e-3794-4234-8a0e-6b8c7ea83594

ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, അത് അലര്‍ജി, ആസ്ത്മ, അമിതവണ്ണം, ഹൃദയസംബന്ധമായ രോഗങ്ങള്‍, അല്ലെങ്കില്‍ ഉത്കണ്ഠ പോലുള്ള പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. ഇത് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഒരു അവസ്ഥയാകാം. പെട്ടെന്ന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ, നെഞ്ചുവേദന, ചുണ്ടുകള്‍ നീലനിറമാകുക, തലകറക്കം എന്നിവയുണ്ടെങ്കില്‍ ഉടന്‍ തന്നെ ആംബുലന്‍സിനെ വിളിക്കുക. 

Advertisment

ലക്ഷണങ്ങള്‍ 

>> നിര്‍ത്താതെ സംസാരിക്കാന്‍ കഴിയാത്ത തരത്തിലുള്ള കഠിനമായ ശ്വാസതടസ്സം.

>> നെഞ്ചില്‍ കഠിനമായ വേദന, മുറുക്കം അല്ലെങ്കില്‍ ഞെരുക്കം അനുഭവപ്പെടുക.

>> കൈകളിലേക്കും പുറകിലേക്കും കഴുത്തിലേക്കും താടിയെല്ലിലേക്കും പടരുന്ന വേദന.

>> വിളറിയതോ നീലയോ ചാരനിറമോ ആയ ചുണ്ടുകളോ ചര്‍മ്മമോ.
അമിതമായ മയക്കം അനുഭവപ്പെടുകയോ എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് തോന്നുകയോ ചെയ്യുക.

>> പെട്ടെന്ന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടുക.

നേരിയ ശ്വാസതടസ്സമാണെങ്കില്‍ പോലും അത് അവഗണിക്കരുത്. കാരണം ഇത് ആസ്ത്മ പോലുള്ള ദീര്‍ഘകാല അസുഖങ്ങളുടെ ലക്ഷണമാകാം.

Advertisment