ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും കാട്ടു കടുക്

ഇത് മുഖക്കുരു, ഫംഗസ് അണുബാധകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. 

New Update
c074e5fe-f21e-4f8b-9a9b-c48801246b19

കാട്ടു കടുക് ദഹനത്തിനും ചര്‍മ്മത്തിനും ഹൃദയത്തിനും നല്ലതാണ്, കൂടാതെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന സെലിനിയം ആസ്ത്മ കുറയ്ക്കാനും, നാരുകള്‍ ദഹനത്തെ സഹായിക്കാനും, സള്‍ഫര്‍ ചര്‍മ്മ സംരക്ഷണത്തിനും ഉപകരിക്കും. കൂടാതെ, കടുക് വിറ്റാമിന്‍ എ,സി,കെ, മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. 

Advertisment

കടുക് നാരുകള്‍ നിറഞ്ഞതാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. ദഹന എന്‍സൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും പോഷകങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

സള്‍ഫര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ നല്‍കുന്നു. ഇത് മുഖക്കുരു, ഫംഗസ് അണുബാധകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. 

കരോട്ടിനുകള്‍, ലൂട്ടെയ്ന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതിനാല്‍ പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ തടയുകയും ചര്‍മ്മത്തിന്റെ ആരോഗ്യ സംരക്ഷിക്കുകയും ചെയ്യുന്നു. 

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയതിനാല്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ,സി,കെ. എന്നിവ അടങ്ങിയതിനാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇരുമ്പ്, മാംഗനീസ്, കോപ്പര്‍ തുടങ്ങിയ മൂലകങ്ങള്‍ അടങ്ങിയതിനാല്‍ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. 

സെലിനിയം അടങ്ങിയിരിക്കുന്നതിനാല്‍ ആസ്ത്മ, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് നല്ലതാണ്. ശരീരത്തിലെ വേദന കുറയ്ക്കാനും ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യാനും മഗ്നീഷ്യം സഹായിക്കും. മുടി വളരാനും മുടി കൊഴിച്ചില്‍ തടയാനും കടുകെണ്ണ സഹായിക്കും.  ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കടുക് സഹായിക്കും. 

Advertisment