ശരീരത്തില്‍ സോഡിയം കുറഞ്ഞാല്‍...

ഗുരുതരമായ അവസ്ഥയില്‍ അപസ്മാരം, ബോധക്ഷയം, കോമ തുടങ്ങിയവ ഉണ്ടാകാം.

New Update
4f469259-fdf1-42d0-908d-fad1be595899

ശരീരത്തില്‍ സോഡിയം കുറയുമ്പോള്‍ ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, തലകറക്കം, പേശിവലിവ്, തലവേദന, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഗുരുതരമായ അവസ്ഥയില്‍ അപസ്മാരം, ബോധക്ഷയം, കോമ തുടങ്ങിയവ ഉണ്ടാകാം. ഈ അവസ്ഥയെ ഹൈപ്പോനാട്രീമിയ എന്ന് പറയുന്നു. 

Advertisment

സാധാരണ ലക്ഷണങ്ങള്‍

ക്ഷീണം, തളര്‍ച്ച
തലവേദന
ഓക്കാനം, ഛര്‍ദ്ദി
തലകറക്കം
പേശീവേദന, പേശികള്‍ക്ക് ബലഹീനത
മലബന്ധം
ആശയക്കുഴപ്പം
വര്‍ദ്ധിച്ച ദാഹം

ഗുരുതര ലക്ഷണങ്ങള്‍

അസാധാരണമായ പെരുമാറ്റം, മാനസികാസ്വാസ്ഥ്യം
ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ്
വിറയല്‍
അപസ്മാരം
ബോധക്ഷയം (കോമ)

സോഡിയം കുറയുന്നത് വളരെ സാവധാനത്തിലും അപൂര്‍വ്വമായി അതിവേഗത്തിലും സംഭവിക്കാം. അതിവേഗം സംഭവിക്കുമ്പോള്‍ മറ്റി ലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ അപസ്മാരമോ ബോധക്ഷയമോ ഉണ്ടാകാം.  പത്യേകിച്ചും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ക്കും സോഡിയം നില പരിശോധിക്കുന്നത് പ്രധാനമാണ്. 

വൃക്കരോഗം, ഹൃദ്രോഗം, കരള്‍വീക്കം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍, പ്രായമായവര്‍, ചില മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരില്‍ സോഡിയം കുറയാനുള്ള സാധ്യത കൂടുതലാണ്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറെ സമീപിക്കുക. 

Advertisment