/sathyam/media/media_files/2025/08/28/oip-2-2025-08-28-17-00-39.jpg)
കുഞ്ഞുങ്ങളുടേയും കുട്ടികളുടേയുമെല്ലാം തല മുട്ടുന്നത് സാധാരണയാണ്. ചില സാഹചര്യങ്ങളില്‍ ഇത് കാര്യമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. ബ്രെയിനിന് ചുറ്റും തലയോട്ടിയുണ്ടാകും.
ഇതിനാല്‍ ബ്രെയിനിനുള്ളില്‍ ഏന്തെങ്കിലും ബ്ലീഡിംഗോ മറ്റോ ഉണ്ടായാല്‍ പുറത്തേക്ക് പോകാനാകില്ല. ഇത് കാര്യമായ പ്രശ്നങ്ങളുണ്ടാക്കാം. ചെവിയില്‍ നിന്നോ മൂക്കില്‍ നിന്നോ ബ്ലീഡിംഗോ വെള്ളം പോലെ എന്തെങ്കിലുമോ പുറത്തു വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. എപ്പോഴും കുട്ടി ഉറങ്ങി പോകുന്നുണ്ടോയെന്നും ശ്രദ്ധിക്കണം.
തലയിടിക്കുമ്പോള്‍ കുട്ടിക്ക് ക്ഷീണം, തല ചുറ്റല്‍, മയങ്ങിപ്പോകുക.അപസ്മാരമുണ്ടായാല്‍ ശ്രദ്ധ വേണം. ഇതുപോലെ കാണാന്‍ ബുദ്ധിമുട്ട്, രണ്ടായി കാണുക എന്നിങ്ങനെ പ്രശ്നമുണ്ടായാല്‍ ശ്രദ്ധ വേണം. വീണതിന് ശേഷം കുട്ടി തുടര്‍ച്ചയായി ഛര്‍ദിക്കുന്നുവെങ്കില്‍ ശ്രദ്ധ വേണം.
ഉയര്‍ന്ന സ്ഥലത്ത് കുട്ടിയെ കഴിവതും കിടത്താതിരിയ്ക്കുക. കിടത്തിയാല്‍ തന്നെ നമ്മുടെ ശ്രദ്ധ വേണം, വീഴില്ലെന്ന് ഉറപ്പാക്കണം. കളിയ്ക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് ഹെല്‍മറ്റ് ധരിപ്പിയ്ക്കാം. സൈക്കില്‍ ചവിട്ടുക, സ്‌കേറ്റിംഗ് പോലുളള ചെയ്യുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിപ്പിയ്ക്കണം.