തലവേദനയോടൊപ്പം ഓക്കാനമുണ്ടോ..?

തലവേദനയും ഓക്കാനവും ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

New Update
868cb471-26a3-47fb-86af-532dfe1b26e7

തലവേദനയോടൊപ്പം ഓക്കാനം അനുഭവപ്പെടുന്നത് സാധാരണയായി മൈഗ്രെയ്‌നിന്റെ ഒരു ലക്ഷണമാണ്. സമ്മര്‍ദ്ദം, നിര്‍ജ്ജലീകരണം, അമിത അധ്വാനം എന്നിവ കാരണം ഉണ്ടാകുന്ന തലവേദന, കൂടാതെ ഫ്‌ലൂ, ജലദോഷം, കോവിഡ് 19 പോലുള്ള രോഗങ്ങള്‍ എന്നിവയും ഇതിന് കാരണമാകാം. 

Advertisment

തലവേദനയും ഓക്കാനവും ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് മറ്റ് ഗുരുതരമായ രോഗങ്ങളുടെ സൂചനയാകാം. 

മൈഗ്രെയ്ന്‍

തലവേദന, ഓക്കാനം, ഛര്‍ദ്ദി, പ്രകാശത്തോടും ശബ്ദത്തോടും ഉള്ള സംവേദനക്ഷമത എന്നിവ മൈഗ്രെയ്‌നിന്റെ പ്രധാന ലക്ഷണങ്ങളാണ്. 

സമ്മര്‍ദ്ദം

വൈകാരികമോ ശാരീരികമോ ആയ സമ്മര്‍ദ്ദം തലവേദന ഉണ്ടാക്കുകയും ഓക്കാനം അനുഭവപ്പെടാനും കാരണമാവുകയും ചെയ്യാം. 

നിര്‍ജ്ജലീകരണം

ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലാത്തത് തലവേദനയ്ക്ക് ഒരു കാരണമാണ്, ഇത് ഓക്കാനം ഉണ്ടാക്കാനും ഇടയുണ്ട്. 

കണ്ണിന് ആയാസം

ഡിജിറ്റല്‍ സ്‌ക്രീനുകളുടെ ഉപയോഗം അല്ലെങ്കില്‍ തിരുത്താത്ത കാഴ്ച പ്രശ്‌നങ്ങള്‍ തലവേദനയ്ക്ക് കാരണമാകും. 

മറ്റ് രോഗങ്ങള്‍

ഫ്‌ലൂ, ജലദോഷം, ഇഛഢകഉ19 തുടങ്ങിയ അണുബാധകളും ഈ ലക്ഷണങ്ങള്‍ക്ക് കാരണമാകാം. 

തലവേദനയും ഓക്കാനവും കഠിനമാണെങ്കില്‍ അല്ലെങ്കില്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയാണെങ്കില്‍. ഇവ മറ്റ് രോഗലക്ഷണങ്ങളോടൊപ്പമാണെങ്കില്‍ എന്തെങ്കിലും ഗുരുതരമായ രോഗാവസ്ഥയുണ്ടോ എന്ന് അറിയാന്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. 

Advertisment