മുക്കുറ്റി വെറുതെ പറിച്ചു കളയരുതേ...

മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ പ്രമേഹം തടയാന്‍ ഉത്തമമാണ്.

New Update
f5727c97-f968-4256-af63-ef25d4b58e62 (1)

വീട്ടുമുറ്റത്തും പറമ്പിലും വഴിയോരങ്ങളിലും കാണുന്ന മുക്കുറ്റി ദശപുഷ്പങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ്. 

Advertisment

ആയുര്‍വേദ വിധിപ്രകാരം ത്രിദോഷങ്ങളായ കഫ, പിത്ത, വാത രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ പ്രമേഹം തടയാന്‍ ഉത്തമമാണ്. ഈ വെള്ളം നിത്യവും കുടിച്ചാല്‍ പ്രമേഹത്തെ ഫലപ്രദമായി നമുക്ക് നേരിടാം. 

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ മുക്കുറ്റി അരച്ച് നീര് മുറിവില്‍ പുരട്ടിയാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങും. അഞ്ചു മുക്കുറ്റിയും അഞ്ചു കുരുമുളകും അരച്ച് കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കും. ഇത് മാത്രമല്ല ചുമക്കും അലര്‍ജിക്കും കഫകെട്ടിനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. മുക്കുറ്റി നീര് സേവിച്ചാല്‍ വൃക്കയിലെ കല്ല് മാറുകയും രക്തശുദ്ധി ഉണ്ടാവുകയും ചെയ്യും. 

മുക്കുറ്റി നീരും നറുനെയ്യും കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ അസ്ഥിസ്രാവം മാറും. മുക്കുറ്റിയും, നെല്ലിക്കയും, കറിവേപ്പിലയും ജ്യൂസ് അടിച്ചു കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറുകയും മലശോധന ഉണ്ടാവുകയും ചെയ്യും. മുക്കുറ്റി, മഞ്ഞള്‍, കൃഷ്ണതുളസി സമം അരച്ച് പുരട്ടുന്നതും ഉള്ളില്‍ കഴിക്കുന്നതും കീട വിഷങ്ങളെ ശമിപ്പിക്കാന്‍ നല്ലതാണ്.

മുക്കുറ്റി നീര് സേവിക്കുന്നത് ആസ്മയ്ക്ക് ഫലപ്രദമാണ്. മുക്കുറ്റി കഷായം വെച്ചു കഴിച്ചാല്‍ ഉഷ്ണരോഗവും കുഷ്ഠവും മാറിക്കിട്ടും. മന്തിന് ഈ കഷായം കഴിക്കുന്നത് നല്ലതാണ്. താറാവിന്റെ മുട്ടയില്‍  3-7 വരെ മുക്കുറ്റി അരച്ച് ചേര്‍ത്ത് ഏഴു ദിവസം കഴിച്ചാല്‍ അര്‍ശസ്സ് മാറും.

Advertisment