ഉറക്കമില്ലായ്മ, ദഹനക്കേട്; കുപ്പിപാല്‍ കുട്ടികളെ ബാധിക്കുന്നതിങ്ങനെ

ആറു  മാസത്തിനുശേഷവും കട്ടിയുള്ള ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും.

New Update
18a1b5c3-1ac8-4496-bc29-cc790197344e

കുപ്പികളിലെ പാല്‍ ദീര്‍ഘനേരം കുടിക്കുന്നതുമൂലം ഉറക്കമില്ലായ്മ, ദഹനക്കേട്, ഉറങ്ങാനുള്ള കഴിവില്ലായ്മ, കട്ടിയുള്ള ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. 

Advertisment

ആറു  മാസത്തിനുശേഷവും കട്ടിയുള്ള ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും, ഉറങ്ങുമ്പോള്‍ കുപ്പി പാല്‍ നല്‍കുന്നത് കുഞ്ഞിന് സ്വയം ഉറങ്ങാന്‍ പഠിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുകയും മാതാപിതാക്കളുടെ ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യും.  

ഉറക്കമില്ലായ്മ: കുഞ്ഞ് ഉറങ്ങാന്‍ പാല്‍ കുപ്പിയെ ആശ്രയിക്കുകയും, ഇത് സ്വയം ഉറങ്ങാനുള്ള കഴിവ് നഷ്ടപ്പെടുത്തുകയും ചെയ്യും. ഇത് കുഞ്ഞിന്റെയും അമ്മയുടെയും ഉറക്കത്തെ ബാധിക്കും. 

ദഹന പ്രശ്‌നങ്ങള്‍: ചില കുഞ്ഞുങ്ങള്‍ക്ക് പാല്‍ കുപ്പിയുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ട് ഉണ്ടാകാം. ഇത് മലബന്ധം പോലുള്ള ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാവാം. 

കട്ടിയുള്ള ഭക്ഷണം കഴിക്കാനുള്ള വിമുഖത: 6 മാസത്തിനുശേഷവും കുഞ്ഞിന് കട്ടിയുള്ള ഭക്ഷണം നല്‍കുന്നത് ബുദ്ധിമുട്ടാകാം. കാരണം കുപ്പികളില്‍ നിന്ന് പാല്‍ കുടിക്കുന്നത് എളുപ്പമാണെന്നും, ചവച്ചു കഴിക്കുന്നത് ബുദ്ധിമുട്ടാണെന്നും കുഞ്ഞ് ചിന്തിച്ചേക്കാം. 

ദന്ത പ്രശ്‌നങ്ങള്‍: കുപ്പി പാല്‍ കുടിക്കുന്നത് ദന്തക്ഷയത്തിന് കാരണമാകും.

അണുബാധകള്‍: പാല്‍ കുപ്പികള്‍ ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അമിതഭാരം: ആവശ്യത്തിലധികം പാല്‍ കുടിക്കുന്നത് കുഞ്ഞിന് അമിതഭാരത്തിന് കാരണമായേക്കാം.

കുഞ്ഞിന് ഉറങ്ങാന്‍ പാല്‍ കുപ്പിയുടെ ഉപയോഗം നിയന്ത്രിക്കുക, പകല്‍ സമയത്ത് പാല്‍ കൊടുക്കുന്നതിന്റെ അളവ് ക്രമേണ കുറയ്ക്കുക, കുഞ്ഞിന് കട്ടിയുള്ള ഭക്ഷണം നല്‍കുന്നത് വളരെ ചെറുപ്പത്തില്‍ തന്നെ ആരംഭിക്കുക, കുപ്പികള്‍ പാല്‍ കുടി കഴിഞ്ഞാല്‍ ഉടന്‍ തന്നെ കഴുകി വൃത്തിയാക്കുക, കുഞ്ഞിന്റെ ദഹന പ്രശ്‌നങ്ങളും അമിതമായ പാല്‍ ഉപഭോഗവും ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ സമീപിക്കുക. 

Advertisment