/sathyam/media/media_files/2025/08/31/e763b8b0-fb58-4127-950d-bdf79ffbc872-2025-08-31-13-55-17.jpg)
കറിവേപ്പില കഴിക്കുന്നത് ശരീരത്തിന് പല ഗുണങ്ങളും നല്‍കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റുകള്‍ എന്നിവയാണ് ഈ ഗുണങ്ങള്‍ക്ക് പിന്നില്‍.
ദഹനത്തിന് ഉത്തമം
നാരുകളാല്‍ സമ്പന്നമായ കറിവേപ്പില ദഹനത്തെ മെച്ചപ്പെടുത്താനും, മലബന്ധം, ഗ്യാസ്, വയറുവീക്കം എന്നിവയെ തടയാനും സഹായിക്കും.
കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു
വിറ്റാമിന്‍ എയുടെ കലവറയായ കറിവേപ്പില ദിവസവും കഴിക്കുന്നത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
അമിതഭാരം കുറയ്ക്കുന്നു
കറിവേപ്പില വെറുതെ ചവച്ചരച്ചു കഴിക്കുന്നത് അമിതഭാരം കുറയ്ക്കാന്‍ നല്ലതാണ്.
കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നു
ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ കറിവേപ്പില സഹായിക്കും.
ചര്‍മ്മ രോഗങ്ങള്‍ തടയുന്നു
ചര്‍മ്മത്തെ നന്നാക്കാനും, ചര്‍മ്മരോഗങ്ങള്‍ വരാതിരിക്കാനും കറിവേപ്പില സഹായിക്കും.
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു
മുടി കൊഴിച്ചില്‍ കുറയ്ക്കാനും, മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും കറിവേപ്പില നല്ലതാണ്.
രോഗപ്രതിരോധശേഷി കൂട്ടുന്നു
ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു.