/sathyam/media/media_files/2025/09/13/55f798be-4d5f-4a0e-b752-8938a1cffaa1-1-2025-09-13-14-44-53.jpg)
എച്ച്1എന്‍1 എന്നത് ഇന്‍ഫ്‌ളുവന്‍സ എ വൈറസ് മൂലമുണ്ടാകുന്ന ഒരു ശ്വാസകോശ സംബന്ധമായ അണുബാധയാണ്, ഇത് സാധാരണയായി പനി, ചുമ, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. ഇന്‍ഫ്‌ലുവന്‍സ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് എച്ച്1എന്‍1.
പകരുന്ന രീതി
രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുന്നതിലൂടെയാണ് പ്രധാനമായും ഇത് പകരുന്നത്. രോഗബാധിതരുടെ ശരീര സ്രവങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയും രോഗം പകരാം.
ലക്ഷണങ്ങള്‍
പനി
ചുമ
തൊണ്ടവേദന
ശരീരവേദന, പേശിവേദന
വിറയല്‍
ക്ഷീണം
മൂക്കൊലിപ്പ് അല്ലെങ്കില്‍ അടഞ്ഞ മൂക്ക്
ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാ
ചികിത്സ
വിശ്രമമെടുക്കുക, ധാരാളം ദ്രാവകങ്ങള്‍ കുടിക്കുക, പനിക്കും തലവേദനയ്ക്കും വേദനസംഹാരികള്‍ കഴിക്കുക എന്നിവ സഹായകമാകും. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം.
വ്യക്തിശുചിത്വം പാലിക്കുക, പ്രത്യേകിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക.
വായുവിലൂടെ പകരുന്ന അസുഖം ആയതുകൊണ്ട് ആവശ്യമെങ്കില്‍ മാസ്‌ക് ധരിക്കാം.
വാക്‌സിന്‍ ലഭ്യമാണ്, ഇത് രോഗപ്രതിരോധത്തിന് സഹായിക്കും.