കാച്ചില്‍ കഞ്ഞി കുടിച്ചാലോ..

കാച്ചില്‍ കഞ്ഞി ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

New Update
86841dbb-5ce9-47b9-a93e-cb42c41d6de4

കാച്ചില്‍ കഞ്ഞിക്ക് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും, ശരീരത്തിലെ പ്രോബയോട്ടിക്സ് വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും സഹായിക്കും. 

Advertisment

ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളും ഫ്‌ലേവനോയ്ഡുകളും വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.  

ദഹനസംബന്ധമായ ഗുണങ്ങള്‍

കാച്ചില്‍ കഞ്ഞി ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. അസിഡിറ്റി, മലബന്ധം, വയറുവീര്‍പ്പ് തുടങ്ങിയ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഇതിലടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് സഹായിക്കുന്നു. കഞ്ഞിയില്‍ അടങ്ങിയിരിക്കുന്ന നാരുകളും ദഹനത്തെ സഹായിക്കും. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

കാച്ചിലില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലേവനോയ്ഡുകള്‍ പ്രമേഹരോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. 

ശരീരഭാരം നിയന്ത്രിക്കുന്നു

കാച്ചില്‍കഞ്ഞി വിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. 

കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ത്തുന്നു

കാച്ചില്‍കഞ്ഞിയുടെ ഉപയോഗം ശരീരത്തില്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. 

ഊര്‍ജ്ജം നല്‍കുന്നു

കഞ്ഞി ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു. കാച്ചില്‍ പോലുള്ള കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കഞ്ഞിയില്‍ ചേര്‍ക്കുന്നത് കൂടുതല്‍ പോഷകങ്ങള്‍ നല്‍കുന്നു. 

വിറ്റാമിനുകളും ധാതുക്കളും

കാച്ചില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായതിനാല്‍ ശരീരത്തിന് നല്ല പ്രതിരോധശേഷി നല്‍കുന്നു.

Advertisment