ഗര്‍ഭകാലത്തെ വിളര്‍ച്ച തടയാന്‍ വെണ്ടയ്ക്ക

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നേടാന്‍ വെണ്ടയ്ക്ക സഹായിക്കും. 

New Update
111b29af-816c-4d96-a25b-80cf57482f95

വെണ്ടയ്ക്ക പലതരം പോഷകങ്ങള്‍ നിറഞ്ഞ ഒന്നാണ്. വെണ്ടക്കയില്‍ ഫോളിക്കാസിഡ് ധാരാളമുള്ളതിനാല്‍ ഗര്‍ഭകാലത്ത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ന്യൂറല്‍ ട്യൂബ് രൂപീകരണത്തിനും സഹായിക്കുന്നു. ഇത് ഗര്‍ഭകാലത്തെ വിളര്‍ച്ചയും തടയാന്‍ സഹായിക്കും. വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയതിനാല്‍ ചര്‍മ്മ സംരക്ഷണത്തിനും ഇത് നല്ലതാണ്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നേടാന്‍ സഹായിക്കും. 

Advertisment

നാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നു. വിശപ്പ് നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നതിനാല്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. 

വെണ്ടയ്ക്കയിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് ഇത് വളരെ പ്രയോജനകരമാണ്. വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിനെ സംരക്ഷിക്കാനും സഹായിക്കുന്നു. 

കാ്‌സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. 

Advertisment