ശരീരത്തില്‍ മഗ്നീഷ്യം കുറയുമ്പോഴാണ് കണ്ണ് തുടിക്കുന്നത്. മഗ്‌നീഷ്യം കുറവ് ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാക്കാനും ശരീരവേദനകള്‍ക്കുമെല്ലാം കാരണമാകുന്ന ഒന്നാണ്.
മഗ്നീഷ്യം കുറയുമ്പോള്‍ കൈകാല്‍ വേദന, സന്ധിവേദന, ഉത്കണ്ഠ എന്നിവയെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. മഗ്നീഷ്യം ലഭിക്കാന്‍ പച്ചക്കറികളും ഇലക്കറികറികളും കഴിക്കുന്നത് ഏറെ നല്ലതാണ്.
ചില രോഗങ്ങളുടെ ലക്ഷണം കൂടിയാണിത്. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവര്‍ക്ക് ഇത്തരം പ്രശ്നമുണ്ടാകാറുണ്ട്. പൊതുവേ ന്യൂറോ സംബന്ധമായ രോഗങ്ങളെങ്കില്‍ ഇത്തരം പ്രശ്നമുണ്ടാകുന്നത് സാധാരണയാണ്. സ്ട്രോക്ക്, ബ്രെയിന്‍ സംബന്ധമായ രോഗങ്ങള്‍, മെയ്ജ് സിന്‍ഡ്രോം, മള്‍ട്ടിപ്പിള്‍ സിറോസിസ് എന്നിവയെല്ലാം കണ്ണ് തുടിക്കുന്നത് ലക്ഷണമായി വരുന്ന രോഗങ്ങളാണ്.
വൈറ്റമിന്‍ ഡി, ബി 12, ഇലക്ട്രോളൈറ്റുകള്‍ എന്നിവയുടെ കുറവും ഇത്തരം രോഗത്തിന് കാരണമാകാറുണ്ട്. ദിവസവും അര മണിക്കൂര്‍ നേരം സൂര്യപ്രകാരം കൊള്ളുക. കൂണ്‍, മുട്ട, സീഡ്സ്, നട്സ് എന്നിവയെല്ലാം ഈ പോഷകം നല്‍കുന്നു.
വൈറ്റമിന്‍ ബി12 ലഭിക്കാന്‍ പാലുല്‍പന്നങ്ങള്‍, മുട്ട, തവിട് കളയാത്ത ധാന്യങ്ങള്‍ എന്നിവയെല്ലാം വെജിറ്റേറിയന്‍കാര്‍ക്ക് കഴിക്കാം. സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം, കാത്സ്യം, ക്ലോറിന്‍, ഫോസ്ഫേറ്റ് എന്നിവയെല്ലാം ഇലക്ട്രോളൈറ്റുകളാണ്. കരിക്കിന്‍ വെള്ളം പോലുള്ളവ കഴിക്കാവുന്നതാണ്.
സ്ട്രെസ്, അമിതമായി മദ്യപിക്കുക, കഫീന്‍ ഉപയോഗം കൂടുക, കണ്ണിന് സ്ട്രെയിന്‍, ഡ്രൈ ഐ, ചില മരുന്നുകള്‍ കാരണമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമാണ്. ലൈറ്റ് സെന്‍സിറ്റീവിറ്റി, ഡീ ഹൈഡ്രേഷന്‍ എന്നിവയെല്ലാം കാരണങ്ങളില്‍ പെടുന്നു.