/sathyam/media/media_files/2025/08/27/1dcba892-e826-4334-a762-96f5adb98714-2025-08-27-16-17-53.jpg)
കുഞ്ഞുങ്ങളുടെ കാതുകുത്തുമ്പോള്‍ അണുബാധയുണ്ടാകുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, മുതിര്‍ന്നവര്‍ കാതും മൂക്കും കുത്തുമ്പോഴും അണുബാധ അകറ്റാന്‍ ശ്രദ്ധിക്കണം.
കാതുകുത്തിയ ശേഷം കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ ഷാംപൂ, സോപ്പ് തുടങ്ങിയവയൊന്നും തുളച്ച ഭാഗത്തെയ്ക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. കുളിപ്പിച്ച ശേഷം മൃദുലമായ തുണി കൊണ്ട് ശ്രദ്ധാപൂര്‍വം തുടയ്ക്കണ
കുഞ്ഞുങ്ങളുടെ കാതുകുത്തിയ ഭാഗം വൃത്തിയായി സൂക്ഷിക്കണം. ഉപ്പുവെള്ളത്തില്‍ വൃത്തിയുള്ള കോട്ടണ്‍ മുക്കി കമ്മലിട്ടതിന്റെ ചുറ്റുമുള്ള ഭാഗം വൃത്തിയാക്കുക.
കുത്തിയ ഭാഗത്ത് കൈ കൊണ്ട് സ്പര്‍ശിക്കേണ്ട. കാരണം സ്പര്‍ശിക്കുമ്പോള്‍ കൈകളിലെ അണുക്കള്‍ മുറിവുള്ള ഭാഗത്തേക്ക് കൂടെ വ്യാപിച്ച് അണുബാധ ഉണ്ടായേക്കാം.
കമ്മല്‍ ആണെങ്കിലും മൂക്കുത്തി ആണെങ്കിലും ഇടയ്ക്ക് വളരെ ശ്രദ്ധാപൂര്‍വ്വം വട്ടം ചുറ്റിക്കുന്നത് നന്നായിരിക്കും. അങ്ങനെ ചെയ്തില്ലെങ്കില്‍ തുളച്ച ഭാഗത്ത് കമ്മലിന്റെ/മുക്കുത്തിയുടെ ആണി ഒട്ടിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്.