വെള്ളം കുടി കുറവാണോ.. സൂക്ഷിക്കണേ...

ദാഹം അനുഭവപ്പെടുമ്പോള്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. 

New Update
405cad7e-750a-4ca2-80b0-2a3f0825b966

വെള്ളം കുടി കുറഞ്ഞാല്‍ നിര്‍ജ്ജലീകരണം, കിഡ്നി സ്റ്റോണ്‍, മലബന്ധം എന്നിവയുണ്ടാകാം. ശരീരത്തില്‍ വെള്ളത്തിന്റെ കുറവ് കാരണം കിഡ്നി കല്ലുകള്‍ വീണ്ടും ഉണ്ടാകാനും, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ അവസ്ഥകളില്‍ കൂടുതല്‍ വെള്ളം നഷ്ടപ്പെടാനും സാധ്യതയുണ്ട്.

Advertisment

ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലെങ്കില്‍ തലച്ചോറ് ദാഹം എന്ന സിഗ്നല്‍ നല്‍കും. അതിനാല്‍ ദാഹം അനുഭവപ്പെടുമ്പോള്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. 

നിര്‍ജ്ജലീകരണം

ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയുന്നത് ദാഹം, വായ വരള്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകും. 

കിഡ്നി സ്റ്റോണ്‍

ധാരാളം വെള്ളം കുടിക്കാതിരുന്നാല്‍ മൂത്രത്തില്‍ കല്ലുകള്‍ ഉണ്ടാകാനും ഉള്ള കല്ലുകള്‍ വീണ്ടും വരാനും സാധ്യതയുണ്ട്. 

മലബന്ധം

ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലാത്തത് മലത്തെ കട്ടിയാക്കുകയും മലബന്ധത്തിന് കാരണമാകുകയും ചെയ്യും. 

വയറിളക്കം, ഛര്‍ദ്ദി

ഈ അവസ്ഥകളിലൊക്കെ ശരീരത്തില്‍ നിന്ന് ധാരാളം വെള്ളം നഷ്ടപ്പെടുകയും, ശരീരത്തില്‍ ജലാംശം കുറയുകയും ചെയ്യും. 

ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും വെള്ളം അത്യാവശ്യമാണ്. ശരിയായ അളവില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയവയുടെ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കും. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിത ഭക്ഷണം ഒഴിവാക്കാനും സഹായിക്കും. 

Advertisment