മുക്കുറ്റി ഒരു അത്ഭുത മരുന്ന്...

നെഞ്ചിലെ ഇന്‍ഫെക്ഷന്‍ മാറുന്നതിനും ഇതു ഗുണം നല്‍കും.

author-image
ഫിലിം ഡസ്ക്
New Update
844b163e-161c-48ed-b0a2-30981b637dcc

കഫക്കെട്ടിനും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധി കഫക്കെട്ടിനും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മുക്കുറ്റി. ഇതു വേരോടെ അരച്ചു തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ചുമയില്‍ നിന്നും ആശ്വാസം നല്‍കുന്ന ഒന്നാണ്. നെഞ്ചിലെ ഇന്‍ഫെക്ഷന്‍ മാറുന്നതിനും ഇതു ഗുണം നല്‍കും.

Advertisment

മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ പ്രമേഹം തടയാന്‍ ഉത്തമമാണ്. ഈ വെള്ളം നിത്യവും കുടിച്ചാല്‍ പ്രമേഹത്തെ ഫലപ്രദമായി നമുക്ക് നേരിടാം. 

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ മുക്കുറ്റി അരച്ച് നീര് മുറിവില്‍ പുരട്ടിയാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങും. 

അഞ്ചു മുക്കുറ്റിയും അഞ്ചു കുരുമുളകും അരച്ച് കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കും. 

ഇത് മാത്രമല്ല ചുമക്കും അലര്‍ജിക്കും കഫകെട്ടിനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. മുക്കുറ്റി നീര് സേവിച്ചാല്‍ വൃക്കയിലെ കല്ല് മാറുകയും രക്തശുദ്ധി ഉണ്ടാവുകയും ചെയ്യും. 

മുക്കുറ്റി നീരും നറുനെയ്യും കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ അസ്ഥിസ്രാവം മാറും. മുക്കുറ്റിയും, നെല്ലിക്കയും, കറിവേപ്പിലയും ജ്യൂസ് അടിച്ചു കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറുകയും മലശോധന ഉണ്ടാവുകയും ചെയ്യും. 

മുക്കുറ്റി, മഞ്ഞള്‍, കൃഷ്ണതുളസി സമം അരച്ച് പുരട്ടുന്നതും ഉള്ളില്‍ കഴിക്കുന്നതും കീട വിഷങ്ങളെ ശമിപ്പിക്കാന്‍ നല്ലതാണ്.

മുക്കുറ്റി നീര് സേവിക്കുന്നത് ആസ്തമയ്ക്ക് ഫലപ്രദമാണ്. മുക്കുറ്റി കഷായം വെച്ചു കഴിച്ചാല്‍ ഉഷ്ണരോഗവും കുഷ്ഠവും മാറിക്കിട്ടും. 

മന്തിന് ഈ കഷായം കഴിക്കുന്നത് നല്ലതാണ്. താറാവിന്റെ മുട്ടയില്‍  3-7 വരെ മുക്കുറ്റി അരച്ച് ചേര്‍ത്ത് ഏഴു ദിവസം കഴിച്ചാല്‍ അര്‍ശസ്സ് മാറിക്കിട്ടും.

മുക്കുറ്റി, മഞ്ഞള്‍, തേന്‍ ചേര്‍ത്ത് കഴിക്കുന്നത് അള്‍സര്‍ മാറാന്‍ നല്ലതാണ്. 

 

Advertisment