പുതിനയിലയ്ക്ക് ഒരുപാട് ഗുണങ്ങളാണുള്ളത്.
പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യുന്നതിനും ഭക്ഷണം എളുപ്പത്തില്‍ ദഹിപ്പിക്കുന്നതിനും ഇവ സഹായിക്കും. വയറു വീര്‍ക്കല്‍, ദഹനക്കേട് അല്ലെങ്കില്‍ വയറുവേദന അനുഭവപ്പെടുകയാണെങ്കില്‍, പുതിന നല്ലതാണ്.
പുതിനയിലയില്‍ മെന്തോള്‍ എന്ന രാസവസ്തു പുതിനയിലയില്‍ കാണപ്പെടുന്നു. ജലദോഷം, ചുമ അല്ലെങ്കില്‍ സൈനസുകള്‍ അടഞ്ഞുപോവുന്ന ഘട്ടത്തില്‍ പുതിനയിലയില്‍ നിന്നുള്ള നീരാവി ശ്വസിക്കുന്നതിലൂടെയോ പുതിന ചേര്‍ത്ത ചായ കുടിക്കുന്നതിലൂടെയോ പരിഹാരമാകും.
മുഖക്കുരു അല്ലെങ്കില്‍ ചര്‍മ്മത്തില്‍ അസ്വസ്ഥത ഉള്ളവര്‍ക്ക്, പുതിനയുടെ തണുപ്പിക്കല്‍ ഗുണങ്ങള്‍ നല്ല രീതിയില്‍ സഹായിക്കും. ചര്‍മ്മത്തിലെ ചുവപ്പും ചൊറിച്ചിലും ശമിപ്പിക്കുകയും ചെയ്യുന്നു.
പുതിന ഇലകളില്‍ കലോറി കുറവാണ്, എങ്കിലും നാരുകള്‍ കൂടുതലാണ്, ഇത് കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നാനും അനാവശ്യമായ ലഘുഭക്ഷണം ഒഴിവാക്കാനും സഹായിക്കും.