കാഴ്ചശക്തിക്ക് മാമ്പഴം

വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയ മാമ്പഴം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

New Update
w-1280,h-720,imgid-01f9vpq44kaw15mcw6vavyftt5,imgname-mangoes-chopped-and-fresh-jpg

മാമ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. മാമ്പഴത്തില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

Advertisment

നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങളെ അകറ്റാനും മലബന്ധം തടയാനും സഹായിക്കുന്നു. വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയ മാമ്പഴം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചുളിവുകള്‍ അകറ്റാനും സഹായിക്കും.

മാമ്പഴത്തില്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ ധാരാളമായി ഉള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലതാണ്.

Advertisment