ദഹനക്കേട്, ഗ്യാസ്ട്രബിള്‍, പ്രമേഹം പരിഹരിക്കാന്‍ അയമോദകം മതി...

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും അയമോദകം ഏറെ നല്ലതാണ്.

New Update
12-1491973468-ayamodakam-1540471607

ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് അയമോദകം. ദഹനക്കേട്, ഗ്യാസ്ട്രബിള്‍, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയാണിത്. 

Advertisment

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും അയമോദകം ഏറെ നല്ലതാണ്. അമിതവണ്ണം കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്. ഒരു പിടി അയമോദകം ഒരു നാരങ്ങ, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന കഷായം കഴിച്ചാല്‍ ശരീര ഭാരം കുറയ്ക്കാന്‍ സാധിക്കും.

അയമോദകം നല്ല പോലെ പൊടിച്ച് നാരങ്ങാ നീരു ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ചു വെറും വയറ്റില്‍ രാവിലെ തന്നെ കഴിയ്ക്കുക, ഇത്  ശരീരത്തിലെ അമിത കലോറി കുറയ്ക്കുന്നു. 

അയമോദകം ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നത് വഴി ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ എളുപ്പമാക്കി മാറ്റുന്നു.  ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അയമോദകത്തിന്റെ പങ്ക് വളരെ വലുതാണ്.

മൂത്രാശയ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും അയമോദകത്തിന്റെ ഉപയോഗം പരിഹാരം നല്‍കും. ശ്വാസനാളത്തിന്റെ വികാസത്തിനായും അയമോദകം ഉപയോഗിക്കുന്നു. 

 

Advertisment