മഞ്ഞപ്പിത്തം പകരുമോ..?

രോഗബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് ഇത് പകരാം. 

New Update
de5fa7f1-1e10-4518-8ea7-bf4c235c26df (1)

ബിലിറൂബിന്‍ എന്ന ചുവപ്പ് രക്താണുക്കളിലെ പിഗ്മെന്റ് ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്നതിന്റെ ലക്ഷണമാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് എ, ബി, സി പോലുള്ള വൈറല്‍ അണുബാധകള്‍, മലിനമായ വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും പടരുന്നത്. 

Advertisment

<> ഹെപ്പറ്റൈറ്റിസ് എ: രോഗബാധിതരായ വ്യക്തികളുടെ മലം, മൂത്രം, മറ്റ് ശരീരസ്രവങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. 

<> മലിനമായ വെള്ളം, ഭക്ഷണം: മലിനമായ വെള്ളം കുടിക്കുന്നതിലൂടെയും, ശുചിത്വമില്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയുമാണ് ഈ രോഗം വ്യാപിക്കുന്നത്. 

<> ഹെപ്പറ്റൈറ്റിസ് ബി, സി, ഡി: രോഗബാധിതരായ വ്യക്തികളുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയാണ് ഇത് പകരുന്നത്. 

<> ലൈംഗിക ബന്ധം: രോഗിയില്‍ നിന്നുള്ള ലൈംഗിക ബന്ധത്തിലൂടെയും ഇത് പകരാം. 

<> രക്തം, ശരീരസ്രവങ്ങള്‍ വഴി: രോഗബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് ഇത് പകരാം. 

<> ഉപകരണങ്ങള്‍ പങ്കുവയ്ക്കല്‍: സൂചികള്‍, ബ്ലേഡുകള്‍, ടൂത്ത് ബ്രഷുകള്‍ എന്നിവ പങ്കുവയ്െക്കുന്നതിലൂടെയും ഇത് പകരാന്‍ സാധ്യതയുണ്ട്. 

പ്രതിരോധ മാര്‍ഗങ്ങള്‍

>> വ്യക്തിശുചിത്വം: വ്യക്തിശുചിത്വം ഉറപ്പാക്കുക.
>> ആഹാരശുചിത്വം: പുറമെ നിന്നുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
>> കുടിവെള്ള ശുചിത്വം: തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
>> ശുചിത്വമുള്ള ഉപകരണങ്ങള്‍: സുരക്ഷിതമായ ഉപകരണങ്ങള്‍ മാത്രം ഉപയോഗിക്കുക, ഉപകരണങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക.
>> സുരക്ഷിതമായ ലൈംഗിക ബന്ധം: സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക.
>> വാക്‌സിനേഷന്‍: ഹെപ്പറ്റൈറ്റിസ് എ,ബി,സി വാക്‌സിനുകള്‍ എടുക്കുന്നത് അണുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. 

Advertisment