വയറുവേദന മാറാന്‍ മുത്തങ്ങ

മുത്തങ്ങ കിഴങ്ങ് തേനില്‍ ചാലിച്ച് കഴിച്ചാല്‍ വയറുവേദനയും വയറിളക്കവും ശമിക്കും.

New Update
muthanga plant uses in malayalam

വയറുവേദന, ദഹനക്കേട്, അതിസാരം എന്നിവയ്ക്ക് മുത്തങ്ങ കഷായമോ മോരിലോ ചേര്‍ത്തോ ഉപയോഗിക്കാം. കുട്ടികളിലെ വിശപ്പില്ലായ്മ, രുചിയില്ലായ്മ, വിരശല്യം എന്നിവയ്ക്ക് ഇത് വളരെ നല്ലതാണ്.

Advertisment

മുത്തങ്ങ കിഴങ്ങ് തേനില്‍ ചാലിച്ച് കഴിച്ചാല്‍ വയറുവേദനയും വയറിളക്കവും ശമിക്കും. ശരീരത്തിന് ശരീരത്തിലെ അമിതമായ ചൂട് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രക്തം ശുദ്ധീകരിക്കാനും ശരീരത്തിന് ശക്തി നല്‍കാനും കഴിവുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ മുത്തങ്ങയും ഉലുവയും ഒരുമിച്ച് കഴിക്കുന്നത് നല്ലതാണ്. 

മുടിക്ക് തിളക്കം നല്‍കാനും വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും താരന്‍ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാനും മുത്തങ്ങ സഹായിക്കും. ത്വക്കിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാനും ഇത് ഉപയോഗപ്രദമാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും ശുദ്ധീകരിക്കാനും മുത്തങ്ങ അരച്ച് സ്തനങ്ങളില്‍ ലേപനം ചെയ്യുന്നത് നല്ലതാണ്. പനി കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഷഡംഗ പാനീയത്തിലെ ഒരു ഘടകമാണ് മുത്തങ്ങ.

Advertisment