/sathyam/media/media_files/2025/09/21/880e5a5d-d799-4b9f-9b8e-018fc8abc0a2-2025-09-21-12-38-46.jpg)
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഗര്‍ഭം, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം, സൂര്യപ്രകാശമേല്‍ക്കുക, മാനസിക സമ്മര്‍ദ്ദം, രക്തക്കുറവ്, അലര്‍ജി തുടങ്ങിയവയാണ് കരിമംഗലം (മെലാസ്മ) ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍.
ഇത് ചര്‍മ്മത്തില്‍ ബ്രൗണ്‍ നിറത്തിലുള്ള പാടുകളായി പ്രത്യക്ഷപ്പെടുന്നു. പ്രത്യേകിച്ച് കവിളുകളിലും നെറ്റിയിലും ചുണ്ടിന് മുകളിലുമായി ഇത് കാണാം.പ്രസവശേഷം ഗര്‍ഭിണികളിലെ കരിമംഗലം തനിയെ മാറാറുണ്ട്. അതുപോലെ ഗര്‍ഭനിരോധന ഗുളികകള്‍ നിര്‍ത്തിയാലും ഇത് ഭേദമാകാറുണ്ട്.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
ഗര്‍ഭകാലത്തോ മെനോപോസ് സമയത്തോ ഉണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ കരിമംഗലത്തിന് കാരണമാകാം.
ഗര്‍ഭനിരോധന ഗുളികകള്‍
ഈ ഗുളികകളിലെ ഹോര്‍മോണുകള്‍ കരിമംഗലമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
സൂര്യപ്രകാശം
നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ചര്‍മ്മത്തിലെ മെലാനിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും കരിമംഗലമുണ്ടാക്കുകയും ചെയ്യുന്നു.
മാനസിക സമ്മര്‍ദ്ദം
അമിതമായ ടെന്‍ഷനും മാനസിക സമ്മര്‍ദ്ദവും കരിമംഗലത്തിന് ഒരു കാരണമാകാം.
രക്തക്കുറവ്
രക്തക്കുറവ് അനുഭവപ്പെടുന്നതും കരിമംഗലത്തിന് കാരണമാകാറുണ്ട്.
അലര്‍ജികള്‍
ചിലതരം അലര്‍ജികളും കരിമംഗലമുണ്ടാക്കാന്‍ കാരണമാകും.
ധാരാളം വെള്ളം കുടിക്കുക, നല്ലതുപോലെ ഉറങ്ങുക, കാപ്പി, മധുരം എന്നിവയുടെ ഉപയോഗം കുറയ്ക്കുക, സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക, പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക,
ഭക്ഷണക്രമത്തില്‍ ശ്രദ്ധ പുലര്‍ത്തുക എന്നതാണ് പരിഹാരം.