പ്രായമാകും മുമ്പേ മുടി നരയ്ക്കുന്നത് പലര്‍ക്കും വിഷമമുള്ള കാര്യമാണ്. മാറികൊണ്ടിരിക്കുന്ന ഭക്ഷണശൈലിയും ജീവിതശൈലിയുമൊക്കെ മുടി നരയ്ക്കാന്‍ കാരണമാകാറുണ്ട്. എന്നാല്‍, ഇതിന് പരാിഹാരമായി വീട്ടില്‍ത്തന്നെ നല്ലൊരു എണ്ണ തയാറാക്കിയാലോ...
ആന്റി ഓക്‌സിഡന്റാല്‍ സമ്പുഷ്ടമായ കറുത്ത എള്ളില്‍ മുടിയുടെ ആരോഗ്യത്തിന് പ്രധാനമായ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഈ വിത്തുകള്‍ ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ്. ഇത് തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തവും ജലാംശം നിലനിര്‍ത്തുകയും ചെയ്യാന്‍ സഹായിക്കുന്നു.
എണ്ണ തയാറാക്കാം...
ഒരു ചെറിയ പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ കരിഞ്ചീരകം, 1 ടേബിള്‍ സ്പൂണ്‍ ജീരകം, 1 ടേബിള്‍ സ്പൂണ്‍ കറുത്ത എള്ള് എന്നിവ എടുക്കുക. ഇവ മിക്‌സിയിലിട്ട് നന്നായി പൊടിച്ചെടുത്ത് ഇതിലേക്ക് കോള്‍ഡ് പ്രസ് ചെയ്ത വെളിച്ചെണ്ണ ഒഴിച്ച് യോജിപ്പിക്കുക. ഇതും മിക്‌സിയിലിട്ട് അടിച്ച ശേഷം ഒരു ഇരുമ്പ് പാത്രത്തിലേക്ക് മാറ്റുക. ഇനി ഇത് അടച്ചുവച്ച് ഒരു ദിവസം മുഴുവന്‍ വെയിലത്ത് വയ്ക്കാം. അതിന് ശേഷം തുണി ഉപയോഗിച്ച് ഇത് അരിച്ച് കാറ്റ് കയറാത്ത ജാറിലേക്ക് മാറ്റാം. അരിക്കാതെയും ഒഴിച്ചുവച്ച് ഉപയോഗിക്കാവുന്നതാണ്.