ധാരാളം പോഷകങ്ങള്‍; ബെസ്റ്റാണ് വന്‍പയര്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അസ്ഥികളെ ശക്തിപ്പെടുത്താനും, ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും ഇത് ഉത്തമമാണ്. 

New Update
ff6ae51e-0916-451e-a47d-55e0fb49acb4 (1)

വന്‍പയര്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയതും ആരോഗ്യത്തിന് വളരെ നല്ലതുമായ ഒരു ഭക്ഷ്യവസ്തുവാണ്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, വന്‍പയര്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അസ്ഥികളെ ശക്തിപ്പെടുത്താനും, ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും ഇത് ഉത്തമമാണ്. 

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

വന്‍പയറിലെ മഗ്നീഷ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു

Advertisment

ഭക്ഷ്യനാരുകള്‍ അടങ്ങിയതിനാല്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

പ്രമേഹത്തെ പ്രതിരോധിക്കുന്നു

പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും പ്രമേഹ രോഗികള്‍ക്ക് ഇത് നല്ലതുമാണ്.

ഊര്‍ജ്ജം നല്‍കുന്നു

അന്നജം ധാരാളമുള്ളതിനാല്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു

ഭക്ഷ്യനാരുകള്‍ അടങ്ങിയതിനാല്‍ മലബന്ധം അകറ്റാനും ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

മാംഗനീസ്, കാത്സ്യം തുടങ്ങിയ ധാതുക്കള്‍ എല്ലുകളെ ശക്തിപ്പെടുത്താനും ഓസ്റ്റിയോപൊറോസിസ് (എല്ലുതേയ്മാനം) തടയാനും സഹായിക്കുന്നു.

കണ്ണുകളുടെ ആരോഗ്യത്തിന് നല്ലത്

തിമിരം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ വന്‍പയറിലെ ചില ഘടകങ്ങള്‍ സഹായിക്കും.

ചര്‍മ്മത്തിനും മുടിക്കും ഗുണകരം

നിരോക്‌സീകാരികള്‍ അടങ്ങിയതിനാല്‍ കോശങ്ങളുടെ പ്രായമാകല്‍ സാവധാനത്തിലാക്കാനും ചര്‍മ്മത്തിലെ ചുളിവുകളും മുഖക്കുരുവും കുറയ്ക്കാനും തലമുടിയുടെ ആരോഗ്യത്തിനും ഇത് സഹായിക്കും.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

വന്‍പയറിലെ നിരോക്‌സീകാരികള്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.

ആസ്ത്മയെ പ്രതിരോധിക്കുന്നു

വന്‍പയറിലുള്ള മഗ്നീഷ്യം ശ്വാസകോശത്തിന് ആരോഗ്യമേകി ആസ്ത്മയെ പ്രതിരോധിക്കാന്‍ സഹായിക്കും.

Advertisment