അസുഖങ്ങളെ ചെറുക്കാന്‍ കരിപ്പെട്ടി

ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്ന ഡൈയൂററ്റിക് ഗുണങ്ങളുണ്ട്.

New Update
OIP (8)

കരിപ്പെട്ടിയില്‍ ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും സിങ്കും പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും അസുഖങ്ങളെ ചെറുക്കാനും സഹായിക്കുന്നു. 

Advertisment

ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനും കരളിലെ അനാവശ്യ കണങ്ങളെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്ന ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ സന്തുലിതമാക്കാനും ഊര്‍ജ്ജം നല്‍കാനും കരിപ്പെട്ടി സഹായിക്കും. പതിവായി കഴിക്കുന്നത് ആസ്ത്മ, അലര്‍ജി തുടങ്ങിയ രോഗങ്ങളെ അകറ്റാന്‍ സഹായിക്കും.

Advertisment