ഞെട്ടിക്കും ഞൊട്ടാഞൊടിയന്റെ അത്ഭുത ഗുണങ്ങള്‍

സന്ധിവാതം, ഗൗട്ട്‌സ് മുതലായവയ്ക്ക് ഇത് ഫലം ചെയ്യും.

New Update
a2df573e-c39e-4d9c-aa2f-fc43bc5e1a9c

ധാരാളം ആരോഗ്യഗുണങ്ങള്‍ ഒന്നാണ് ഞൊട്ടാഞൊടിയന്‍. ജീവകം എ, സി, ആന്റി ഓക്‌സിഡന്റുകള്‍ ഇവയെല്ലാം ഞൊട്ടാഞൊടിയനില്‍ ഉണ്ട്. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയാരോഗ്യമേകാനും ഈ ഫലം സഹായിക്കുന്നു. ഇതിലടങ്ങിയ പോളിഫിനോളുകള്‍ വിവിധയിനം അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യതയെയും വ്യാപനത്തെയും തടയുന്നു.

Advertisment

സന്ധിവാതം, ഗൗട്ട്‌സ് മുതലായവയ്ക്ക് ഇത് ഫലം ചെയ്യും. കാലോറി കുറഞ്ഞ ഈ ഫലം ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതില്‍ ഭക്ഷ്യനാരുകളും ജലവും ധാരാളമുണ്ട്. പൊണ്ണത്തടി നിയന്ത്രിക്കാനും ഈ പഴം സഹായിക്കും. 

ശരീരത്തിന് ആവശ്യമായ ഫാറ്റി ആസിഡുകളായ ഒലേയിക് ആസിഡ്, ലിനോലെയ്ക് ആസിഡ് ഇവയുടെ ഉറവിടമാണ് ഞൊട്ടാഞൊടിയന്‍. ഇത് ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. 

പതിവായി ഈ പഴം കഴിച്ചാല്‍ സ്തനം, ശ്വാസകോശം, ഉദരം, മലാശയം , പ്രോസ്റ്റേറ്റ് ഇവയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാം. പ്രമേഹരോഗികള്‍ക്കും പ്രമേഹം ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ക്കും ഏറെ നല്ലതാണ് ഈ പഴം. 

കരള്‍, വൃക്ക എന്നിവയുടെ ആരോഗ്യത്തിനും നല്ലതാണ്. ഈ ഫലം പതിവായി കഴിക്കുന്നത് ദഹനം സുഗമമാക്കാനും മലബന്ധം അകറ്റാനും സഹായിക്കും. ഉദരാരോഗ്യമേകാനും ഈ പഴം നല്ലതാണ്. തിമിരം, ഗ്ലൂക്കോമ, മക്യുലാര്‍ ഡീജനറേഷന്‍ തുടങ്ങിയ നേത്രരോഗങ്ങളെ തടഞ്ഞ് കണ്ണുകള്‍ക്ക് ആരോഗ്യമേകുന്നു. 

Advertisment