എന്താണ് അള്‍സര്‍..? കാരണമറിയാം...

അള്‍സറുകള്‍ക്ക് പ്രധാന കാരണം ഹെലിക്കോബാക്റ്റര്‍ പൈലോറി ബാക്ടീരിയയുടെ അണുബാധയാണ്.

New Update
efd85bb1-30dd-4519-a6cd-21df6ed9f317

ആമാശയത്തിലോ ചെറുകുടലിന്റെ ആദ്യ ഭാഗത്തോ ഉണ്ടാകുന്ന തുറന്ന വ്രണങ്ങളാണ് അള്‍സര്‍. ആമാശയത്തിലെ ആസിഡ് ദഹനവ്യവസ്ഥയിലെ കോശങ്ങളെ നശിപ്പിക്കാതിരിക്കാന്‍ സഹായിക്കുന്ന ഒരു സംരക്ഷണ പാളി (മ്യൂക്കസ് പാളി) ഉണ്ട്. ഈ പാളിയുടെ തകരാറാണ് അള്‍സറിന് കാരണമാകുന്നത്. 

Advertisment

അള്‍സറുകള്‍ക്ക് പ്രധാന കാരണം ഹെലിക്കോബാക്റ്റര്‍ പൈലോറി ബാക്ടീരിയയുടെ അണുബാധയാണ്. വേദനസംഹാരികളായ ചടഅകഉ െ(നോണ്‍-സ്റ്റിറോയിഡല്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഡ്രഗ്‌സ്) പതിവായി ഉപയോഗിക്കുന്നതും അള്‍സര്‍ ഉണ്ടാകാന്‍ കാരണമാകും. 

ഇവ കൂടാതെ പുകവലി, അമിതമായ മദ്യപാനം, ഭക്ഷണക്രമത്തിലെ ക്രമക്കേടുകള്‍, കടുത്ത മാനസികസമ്മര്‍ദ്ദം എന്നിവയും അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.  

ഹെലിക്കോബാക്റ്റര്‍ പൈലോറി: ആമാശയത്തിലെ സംരക്ഷണ പാളിക്ക് നാശം വരുത്തി അള്‍സറുണ്ടാക്കുന്ന ബാക്ടീരിയകളാണിവ. മിക്ക വയറ്റിലെ അള്‍സറുകള്‍ക്കും കാരണം ഈ ബാക്ടീരിയയാണ്. 

മരുന്നുകള്‍: ആസ്പിരിന്‍, ഇബുപ്രോഫെന്‍, നാപ്രോക്‌സെന്‍ തുടങ്ങിയ വേദനസംഹാരികള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് ആമാശയത്തിലെ സംരക്ഷണ പാളിയെ ദോഷകരമായി ബാധിക്കാം.

പുകവലി: ശരീരത്തിന് ദോഷകരമായ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം അള്‍സറിന് കാരണമാകാം. 

മദ്യപാനം: അമിതമായി മദ്യം ഉപയോഗിക്കുന്നത് ദഹനവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും അള്‍സറിന് കാരണമാകുകയും ചെയ്യും. 

സമ്മര്‍ദ്ദം: കഠിനമായ മാനസികസമ്മര്‍ദ്ദം അള്‍സറുണ്ടാക്കാന്‍ കാരണമാകും. 

ഭക്ഷണക്രമം: എരിവുള്ളതും പുളിരസമുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. 

Advertisment