ഇലുമ്പി പുളിയില്‍ കാത്സ്യം ധാരാളം

ഇത് പ്രമേഹരോഗികള്‍ക്ക് ഗുണകരമാണ്. 

New Update
bimbli

ഇലുമ്പി പുളിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇതിലടങ്ങിയിട്ടുള്ള ഫ്‌ലേവനോയിഡുകളും നാരുകളും രക്തത്തിലേക്ക് എത്തുന്നത് ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് പ്രമേഹരോഗികള്‍ക്ക് ഗുണകരമാണ്. 

Advertisment

കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കാനും കാത്സ്യത്തിന്റെ ആവശ്യം നിറവേറ്റാനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് നല്ലതാണ്. കൊളസ്ട്രോള്‍, ബിപി എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കും. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഇതിലെ ആന്റിഓക്‌സിഡന്റുകളും പ്രോട്ടീനുകളും സഹായിക്കുമെന്നും കരുതപ്പെടുന്നു. ശരീരത്തിലെ അമിതവണ്ണത്തിനുള്ള നല്ലൊരു പരിഹാരമായി ഇതിനെ കണക്കാക്കുന്നു.

Advertisment